എല്ലാം ഒരു മതവിഭാഗത്തിന്റെ തലയില്‍ ചേര്‍ത്തുകെട്ടുന്നത് ശരിയല്ല - സി കെ പത്മനാഭന്‍

തിരുവനന്തപുരം: നാര്‍ക്കോട്ടിക് ജിഹാദ് വിവാദത്തില്‍ പ്രതികരണവുമായി ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്‍റും കേന്ദ്ര നിര്‍വാഹക സമിതിയംഗവുമായ സി കെ പത്മനാഭന്‍. ഇടത്തരം കാര്യങ്ങള്‍ ഒരു പ്രത്യേക മതവിഭാഗത്തിന്റെ തലയില്‍ ചെര്‍ത്തുകെട്ടുന്ന സമീപനം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പാലാ ബിഷപ്പിന്റെ 'നാര്‍ക്കോട്ടിക് ജിഹാദ്' പരാമര്‍ശം ഗൌരവത്തില്‍ എടുക്കേണ്ട കാര്യമില്ല. പള്ളിയില്‍ നടത്തുന്ന പ്രസംഗത്തിനിടെ ജിഹാദ് എന്ന് കൂട്ടി പറഞ്ഞു എന്ന് മാത്രമേയുള്ളൂ. അതിലധികം ഗൌരവം അതിനുണ്ടെന്ന് തോന്നുന്നില്ല- സി കെ പത്മനാഭന്‍ പറഞ്ഞു.

പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ 'നാര്‍ക്കോട്ടിക് ജിഹാദ്' പ്രസംഗം വിവാദമായതോടെ അതില്‍ ഇടപെടാനും ബിഷപ്പിന് പിന്തുണ പ്രഖ്യാപിക്കാനും ബിജെപി നേതാക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തുവന്നിരുന്നു. രാജ്യസഭാംഗമായ സുരേഷ് ഗോപി, മുന്‍ സംസ്ഥാന പ്രസിഡന്‍റ് പി കെ കൃഷ്ണദാസ്, എ എന്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പാലാ ബിഷപ്പ് ഹൌസിലെത്തി ബിഷപ്പിനെ കണ്ടിരുന്നു. വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന നേതാവ് ജോര്‍ജ്ജ് കുര്യന്‍ കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ബിഷപ്പിന്റെ പ്രസ്താവനയെ നിസാരവത്കരിച്ചുകൊണ്ട് മുതിര്‍ന്ന നേതാവ് സി കെ പത്മനാഭന്‍ രംഗത്തെത്തിയിരിക്കുന്നത്.

കെ സുരേന്ദ്രന്റെ ഇരട്ട സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ തെരഞ്ഞടുപ്പ് കാലത്ത് രംഗത്തെത്തിയ പത്മനാഭന്‍റെ കൊടാകര കേസിലെ പരാമര്‍ശവും ചര്‍ച്ചയായിരുന്നു. ജാനു കോഴക്കേസ്, മഞ്ചേശ്വരത്തെ അപരന്‍ കെ സുന്ദരയുടെ പത്രിക പിന്‍വലിപ്പിക്കാന്‍ സുരേന്ദ്രന്‍ കോഴ നല്‍കിയതുമായി ബന്ധപ്പെട്ട കേസ് എന്നിവയിലും ബിജെപിയുടെ ഔദ്യോഗിക നിലപാടിനെതിരായാണ് സി കെ പത്മനാഭന്‍ സംസാരിച്ചത്. ഉപ്പു തിന്നവര്‍ വെള്ളം കുടിക്കും എന്ന പത്മനാഭന്‍റെ പരാമര്‍ശം ബിജെപിയെ ആ ഘട്ടത്തില്‍ പ്രതിസന്ധിയിലാക്കിയിരുന്നു. നിരന്തരം സംസ്ഥാന നേതൃത്വത്തിനെതിരെ രംഗത്തുവരുന്ന സി കെ പത്മനാഭന്‍ 'നാര്‍ക്കോട്ടിക് ജിഹാദ്' കാര്യത്തില്‍ മുസ്ലീം മതത്തില്‍ പെട്ടവരെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നത് ശരിയല്ല എന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. ഇതാദ്യമായാണ് ബിജെപി പാളയത്തില്‍ നിന്ന് ഇത്തരമൊരു സമീപനം ഉണ്ടാകുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 1 day ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 2 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 3 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 3 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 5 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More