ആരാണ് ഇയാള്‍? ആരാണ് ഇയാള്‍ക്കൊക്കെ വോട്ട് ചെയ്യുന്നത് -യോഗിക്കെതിരെ യു എ ഇ രാജകുമാരി

യുഎഇ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെതിരെ രൂക്ഷവിമര്‍ശനവുമായി യുഎഇ രാജകുമാരി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് യോഗി എഴുതിയ സ്ത്രീ വിരുദ്ധ പ്രസ്താവനയെക്കുറിച്ചുള്ള വാര്‍ത്തയുടെ ചിത്രം പങ്കുവെച്ചാണ് രാജകുമാരി ഹിന്ദ് ബിന്ദ് ഫൈസൽ അൽ ഖാസിമിയുടെ വിമര്‍ശനം. 

ആരാണിയാള്‍?, ഇയാള്‍ക്ക് എങ്ങനെയാണ് ഇങ്ങനെ സംസാരിക്കാന്‍ സാധിക്കുന്നത് ?.ഇദ്ദേഹത്തെയൊക്കെ വോട്ട് ചെയ്തു വിജയിപ്പിച്ചതാരാണ്? രാജകുമാരി ട്വിറ്ററിൽ കുറിച്ചു. 'ഇന്ത്യൻ സംസ്കാരത്തിലെ സ്ത്രീകൾ' എന്ന പേരിൽ തന്റെ ഔദ്യോ​ഗിക വെബ്സൈറ്റിൽ യോ​ഗി എഴുതിയ ലേഖനമാണ് രാജകുമാരി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സ്ത്രീകൾ സ്വാതന്ത്ര്യത്തിന് അർഹരല്ലെന്നും അവരുടെ ഊര്‍ജ്ജം നിയന്ത്രിക്കപ്പെടണമെന്നും അല്ലാത്തപക്ഷം അത് അപകടകരമാകുമെന്നുമായിരുന്നു യോഗി ആദിത്യനാഥിന്‍റെ അന്നത്തെ ലേഖനത്തില്‍ പറഞ്ഞിരുന്നത്. ഇതിന്റെ സ്ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ടാണ് ഹിന്ദ് ബിന്ദ് ഫൈസൽ രാജകുമാരിയുടെ ട്വീറ്റ്.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നേരത്തെ യുഎഇ യിലെ ചില പ്രവാസി ഇന്ത്യക്കാര്‍ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെയും രാജകുമാരി രംഗത്തെത്തിയിരുന്നു. ഈ രാജ്യത്ത് വന്നു ഇവിടെയുള്ള സ്ത്രീകളെക്കുറിച്ച് സ്ത്രീവിരുദ്ധപരാമര്‍ശം നടത്താന്‍ അനുവദിക്കില്ലെന്ന് ഹിന്ദ് ബിന്ദ് ഫൈസൽ അൽ ഖാസിമിയുടെ അന്നത്തെ പ്രതികരണം വാര്‍ത്തയായിരുന്നു.

Contact the author

Web Desk

Recent Posts

National Desk 6 hours ago
National

അനധികൃത സ്വത്ത്‌ സമ്പാദന കേസ്; ഹരിയാന മുൻ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയ്ക്ക് നാല് വർഷം തടവ്

More
More
National Desk 6 hours ago
National

ഫാറൂഖ് അബ്ദുള്ളക്കെതിരെ ഇ ഡി സമന്‍സ് അയച്ചു

More
More
National Desk 6 hours ago
National

കേരളീയര്‍ക്ക് പന്നിയെയും കാട്ടുപന്നിയെയും തിരിച്ചറിയില്ല, കാട്ടുപന്നിക്കഥ കെട്ടിച്ചമത് - മേനകാ ഗാന്ധി

More
More
Web Desk 7 hours ago
National

കൊച്ചിയില്‍ വികസനം കൊണ്ടുവന്നത് കോണ്‍ഗ്രസാണ്, കമ്മ്യൂണിസ്റ്റുകാര്‍ വികസന വിരോധികള്‍- എ കെ ആന്റണി

More
More
National Desk 8 hours ago
National

ലഹരിമരുന്ന് പാര്‍ട്ടി; ആര്യന്‍ ഖാന് ക്ലീന്‍ ചിറ്റ്

More
More
National Desk 9 hours ago
National

നായയെ നടത്താല്‍ അത്ലറ്റുകളെ സ്റ്റേഡിയത്തിന് പുറത്താക്കിയ ഐ എ എസ് ദമ്പതികളെ ലഡാക്കിലേക്ക് സ്ഥലം മാറ്റി

More
More