കൊല്‍ക്കത്ത: ത്രിപുരയില്‍ നിന്നുളള ബിജെപി നേതാവും സുര്‍മ മണ്ഡലത്തില്‍ നിന്നുളള എം എല്‍ എയുമായ ആശിഷ് ദാസ് പാര്‍ട്ടി വിടുന്നു. പാര്‍ട്ടി വിടുന്ന ആശിഷ് ദാസ് അടുത്തുതന്നെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരും. ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിനെ നിരന്തരം വിമര്‍ശിക്കുന്നയാളാണ് ആശിഷ് ദാസ്. സര്‍ക്കാരിന്റെ ദുഷ്പ്രവൃത്തികള്‍ക്കുളള പ്രായശ്ചിത്തമായി താന്‍ തലമുണ്ഡനം ചെയ്യുകയാണെന്ന് ആശിഷ് ദാസ് പറഞ്ഞു.
തല മുണ്ഡനം ചെയ്തതിനുശേഷം ആശിഷ് ഗംഗാ നദിയില്‍ മുങ്ങുകയും കൊല്‍ക്കത്തയിലെ പ്രശസ്തമായ കാളിഘട്ട് ക്ഷേത്രത്തില്‍ പൂജ നടത്തുകയും ചെയ്തു. ഈ ക്ഷേത്രത്തിന് സമീപമാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വീട്. ബിജെപി ത്രിപുരയില്‍ രാഷ്ട്രീയ അരാജകത്വവും വര്‍ഗീയതയും കലാപവും വളര്‍ത്തുകയാണ്. സംസ്ഥാനസര്‍ക്കാരിന്റെ ഭരണത്തിനുകീഴില്‍ ജനങ്ങള്‍ അസ്വസ്ഥരാണ്. അതുകൊണ്ടാണ് താന്‍ പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ആശിഷ് ദാസ് നേരത്തെ തന്നെ മമതാ ബാനര്‍ജിയെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു. മമതാ ബാനര്‍ജി അടുത്ത പ്രധാനമന്ത്രിയാവാന്‍ യോഗ്യയാണ് എന്നാണ് ആശിഷ് പറഞ്ഞത്. സര്‍ക്കാര്‍ വസ്തുവകകള്‍ മറ്റ് സ്വകാര്യവ്യക്തികള്‍ക്ക് വില്‍ക്കുന്ന നരേന്ദ്രമോദിയുടെ നടപടിയെയും ആശിഷ് വിമര്‍ശിച്ചു.