സ്കൂള്‍ തുറപ്പ്: ഉച്ചഭക്ഷണം നല്‍കും ശനിയാഴ്ചയും പ്രവര്‍ത്തിക്കും- മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കുങ്ങള്‍ പുരോഗമിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ശനിയാഴ്ചയും സ്കൂള്‍ പ്രവര്‍ത്തിക്കുമെന്നും, സര്‍ക്കാര്‍ സ്കൂളുകളില്‍ ഉച്ചഭക്ഷണം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. ഓട്ടോറിക്ഷയിൽ പരമാവധി മൂന്ന് കുട്ടികളെ മാത്രമാണ് അനുവദിക്കുകയെന്നും, വിദ്യാർത്ഥി കൺസെഷൻ്റെ കാര്യത്തിൽ സ്വകാര്യ ബസ് ഉടമകളുമായി ഉടൻ ചർച്ച നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

കൊവിഡ്‌ പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ക്ലാസുകള്‍ ക്രമീകരിക്കുക. അധ്യാപക, അനധ്യാപക ജീവനക്കാര്‍ക്ക് രണ്ട് ഡോസ് വാക്സിന്‍ നല്‍കും. ഉച്ചഭക്ഷണം ക്രമീകരിക്കുക പിടിഎയുടെ നേതൃത്വത്തിലായിരിക്കും. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത സ്‌കൂളുകളിലെ കുട്ടികള്‍ക്ക് അടുത്തുള്ള സ്കൂളുകളുകളില്‍ ക്ലാസുകള്‍ ഉറപ്പാക്കും. എല്‍ പി ക്ലാസുകളില്‍ ഒരു ബഞ്ചില്‍ രണ്ടു കുട്ടികള്‍ക്ക് മാത്രമേ ഇരിക്കാന്‍ അനുവാദമുണ്ടായിരിക്കുകയുള്ളൂ. - മന്ത്രി വി ശിവന്‍ക്കുട്ടി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, സ്കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു. നവംബർ ഒന്നിന് സ്‌കൂൾ തുറക്കാനിരിക്കെ സ്വീകരിക്കേണ്ട പൊതുനിർദ്ദേശങ്ങളാണ് മാർഗരേഖയിലുള്ളത്. ആദ്യദിവസങ്ങളില്‍ ക്ലാസുകള്‍ രാവിലെയാണ് ക്രമീകരിക്കുകയെന്നും, കൊവിഡ്‌ പ്രോട്ടോക്കോള്‍ പാലിച്ച് സ്‌കൂളുകള്‍ തുറക്കേണ്ടതിനാല്‍  ഓരോ ക്ലാസിലെയും വിദ്യാർത്ഥികളെ ബാച്ചുകളായി തിരിക്കുമെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്. കുട്ടികളുടെ എണ്ണം കുറഞ്ഞ സ്‌കൂളുകളിൽ ഇത്തരം ബാച്ച് ക്രമീകരണം നിർബന്ധമായിരിക്കില്ലെന്നും, ഭിന്നശേഷിക്കാരായ കുട്ടികൾ ആദ്യഘട്ടത്തിൽ വരേണ്ടതില്ലെന്നും മാര്‍ഗരേഖയില്‍ പറയുന്നു. 

Contact the author

Web Desk

Recent Posts

Web Desk 4 hours ago
Keralam

ഫോണ്‍ ഉടന്‍ ഹാജരാക്കണം; ദിലീപിനോട് ഹൈക്കോടതി

More
More
Web Desk 5 hours ago
Keralam

കൊതുകുകടി കൊളളാന്‍ വയ്യ, ഞങ്ങളെ രക്ഷിക്കൂ; കൊച്ചി കോര്‍പ്പറേഷനെതിരെ വിനയ് ഫോര്‍ട്ട്‌

More
More
Web Desk 5 hours ago
Keralam

എസ് രാജേന്ദ്രനെ സിപിഎം ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു

More
More
Web Desk 6 hours ago
Keralam

ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും കാണാതായ എല്ലാ കുട്ടികളെയും കണ്ടെത്തി

More
More
Web Desk 7 hours ago
Keralam

കേരളം ഇന്ന് നാഥനില്ലാ കളരിയാണ്- കെ മുരളീധരന്‍

More
More
Web Desk 9 hours ago
Keralam

വൈറസ് തിയേറ്ററില്‍ മാത്രമാണോ കയറുക?; ഫിയോക്കിന്‍റെ ഹര്‍ജി ഇന്ന് പരിഗണിക്കും

More
More