ഇന്ന് 19 പേർക്ക് കൂടി കൊവിഡ്; റേഷൻ കാർഡ് ഇല്ലാത്തവര്‍ക്കും ഭക്ഷ്യധാന്യം നല്‍കുമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് 19 പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ പോസ്റ്റീവ് കേസുകളുടെ എണ്ണം 126 ആയി. ഇതോടെ സംസ്ഥാനത്തു രോഗം ബാധിച്ചവരുടെ എണ്ണം 138 ആയി ഉയര്‍ന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ആറു പേർ രോഗവിമുക്തരായിരുന്നു. കേന്ദ്ര പാക്കേജ് ഗുണം ചെയ്യുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വയനാട് ജില്ലയിൽ ആദ്യമായി ഒരാൾക്കു കൊറോണ വൈറസ് സ്ഥിരീകരിച്ചു. കണ്ണൂർ–9, കാസർകോട്–3, മലപ്പുറം–3, തൃശൂർ–2, ഇടുക്കി–1 എന്നിവടങ്ങിളിലാണ് മറ്റു രോഗികൾ.

ആകെ ഒരുലക്ഷത്തി ഇരുപതിനായിരത്തി മൂന്ന് പേർ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്. ഒരു ലക്ഷത്തിൽ നാനൂറ്റി രണ്ട് പേർ വീടുകളിലും 601 പേർ ആശുപത്രികളുമാണ്. ഇന്ന് 136 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് 1342 സാമ്പിളുകൾ പരിശോധനക്കയച്ചു. ആകെ പരിശോധനക്കയച്ച സാമ്പിളുകളിൽ 3768 എണ്ണം നെഗറ്റീവാണ്. 815 പഞ്ചായത്തുകളിൽ ഹെൽപ് ഡെസ്ക് സജ്ജീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നഗരങ്ങളിൽ 16785 സന്നദ്ധ സേവകര്‍ രംഗത്തുണ്ട്.

സംസ്ഥാനത്ത് കമ്മ്യൂണിറ്റി കിച്ചൻ പദ്ധതികൾക്കു തുടക്കമായതായി മുഖ്യമന്ത്രി പറഞ്ഞു. 941 പഞ്ചായത്തുകളിൽ 861 പഞ്ചായത്തിൽ കമ്മ്യൂണിറ്റി കിച്ചണിന് സ്ഥലം സജ്ജമാക്കി. ആറ് കോർപ്പറേഷനുകളിൽ ഒൻപതിടത്തായി കിച്ചൺ ആരംഭിക്കാനാണ് സ്ഥലം കണ്ടെത്തിയത്. ഇവിടങ്ങളിൽ വരും ദിവസങ്ങളിൽ ഭക്ഷണ വിതരണം ആരംഭി ക്കും. കൂടാതെ, റേഷൻ കാർഡ് ഇല്ലാതെ വാടക കൊടുത്ത് കഴിയുന്നവർക്ക് ഭക്ഷ്യ ധാന്യം എത്തിക്കാൻ സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Contact the author

News Desk

Recent Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 4 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 5 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 5 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More