ജമ്മുകാശ്മീരില്‍ വീണ്ടും നുഴഞ്ഞുകയറ്റം: രണ്ടുസൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരരുമായി വീണ്ടുമുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ വീരമൃത്യു. പൂഞ്ച് രജോരി ഫോറസ്റ്റ് ഏരിയയിലാണ് ഇന്നലെ (വ്യാഴാഴ്ച)  വൈകുന്നേരം ഏറ്റുമുട്ടല്‍ ഉണ്ടായത്. ആര്‍മി ഓഫിസറും സൈനികനുമാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. ഭീകരര്‍ക്കായുള്ള തെരച്ചില്‍ സൈന്യം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണെന്ന് സൈന്യത്തെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞാഴ്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ 5  സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. കശ്മീരിലെ പൂഞ്ച് ജില്ലയിൽ നടന്ന തീവ്രവാദ വിരുദ്ധ പ്രവർത്തനത്തിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ആക്രമണത്തില്‍ ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസർ ഉൾപ്പെടെ അഞ്ച് സൈനികരാണ് കൊല്ലപ്പെട്ടത്. നുഴഞ്ഞക്കയറ്റ ശ്രമം തടയാനുള്ള നീക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. അനന്ത്നാഗിലും ബന്ദിപോറയിലും നടന്ന മറ്റു രണ്ട് ഏറ്റുമുട്ടലുകളിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

വനമേഖല വഴി ഭീകരരർ നുഴഞ്ഞക്കയറ്റത്തിന് ശ്രമിക്കുന്നതായിവിവരം ലഭിച്ചതിനെ തുടർന്നാണ് സൈന്യം തെരച്ചിൽ നടത്തിയത്. ഭീകരവാദികളുടെ സാന്നിദ്ധ്യം ഉറപ്പിച്ചതോടെ മേഖല പൂർണ്ണമായി സൈന്യം വളഞ്ഞു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഭീകരര്‍ നുഴഞ്ഞുകയറ്റം തുടരുന്നുവെന്നാണ് ഇന്നലത്തെ ഏറ്റുമുട്ടല്‍ കാണിക്കുന്നത്. മേഖലയില്‍ തുടർച്ചയായി ഭീകരാക്രമണങ്ങള്‍ ഉണ്ടാകുകയും ഏഴ് സാധാരണക്കാർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തതിനുപിന്നാലെയാണ് സൈന്യം ഭീകരര്‍ക്കായി തെരച്ചിൽ ശക്തമാക്കിയത്. ഭീകരര്‍ സാധാരണക്കാർക്ക് നേരെ ആക്രമണം  തുടങ്ങിയതോടെ വലിയ ആശങ്കയിലാണ് ജമ്മു കശ്മീരിലെ ജനങ്ങൾ. തീവ്രവാദികളെ അനുകൂലിക്കുന്ന നിരവധി പേരെ കസ്റ്റഡിയിലെടുത്തതായും റിപ്പോര്‍ട്ടുണ്ട്. 

Contact the author

National Desk

Recent Posts

National Desk 1 day ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 1 day ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 2 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 3 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More