രാജ്യത്ത് ഇതുവരെ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഇതുവരെ സാമൂഹിക വ്യാപനമുണ്ടായിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. മഹാരാഷ്ട്രയിൽ ഇന്ന് 5 പേര്‍ക്കും രാജസ്ഥാനിൽ ഇന്ന് രണ്ടു പേർക്ക് കൂടിയും കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 724 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും സമൂഹവ്യാപനം നടത്തിട്ടില്ലെന്നത് ആശ്വാസകരമാണെന്നാണ് ആരോഗ്യ മന്ത്രാലത്തിന്റെ വിലയിരുത്തല്‍. സമൂഹ വ്യാപനം തടയുന്നതിനായി കനത്ത ജാഗ്രത തുടരുകയാണ്.  

അതേസമയം, കോവിഡ്-19 ബാധിച്ച് ഇന്ത്യയിൽ മരിച്ചവരുടെ എണ്ണം 17 ആയി. കൊറോണ വൈറസ് കേസുകളുടെ എണ്ണം 724 ആയി ഉയർന്നു. 66 പേര്‍ക്ക് രോഗം ഭേദമായി. 88 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. വൈറസ് വ്യാപനം തടയാന്‍ 6000 തടവുകാര്‍ക്ക് പരോള്‍ നല്‍കാന്‍ പഞ്ചാബ് സര്‍ക്കാര്‍ തീരുമാനമെടുത്തു. ഏഴ് വര്‍ഷത്തില്‍ താഴെ ശിക്ഷാ കാലാവധിയുള്ള തടവുകാര്‍ക്കാണ് പരോള്‍ നല്‍കുന്നത്. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് മഹാരാഷ്ട്രയിൽ നാലു മരണങ്ങളും ഗുജറാത്തിൽ മൂന്നു മരണങ്ങളും റിപ്പോർട്ട് ചെയ്തു. കർണാടകയിൽ ഇതുവരെ രണ്ടു മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Contact the author

News Desk

Recent Posts

Web Desk 18 hours ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 4 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More