സിനിമ തിയറ്ററില്‍ കാണാനുളളതാണ്, ഒ ടി ടിക്കുപുറകേ പോകുന്നവര്‍ ചെയ്യുന്നത് കടുത്ത അനീതി- അടൂര്‍ ഗോപാലകൃഷ്ണന്‍

കോഴിക്കോട്: ഒ ടി ടി പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ മുതിര്‍ന്ന സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ഒ ടി ടി യ്ക്കുവേണ്ടി സിനിമകള്‍ നിര്‍മ്മിച്ചുതുടങ്ങുന്നത് സിനിമകളുടെ അന്ത്യത്തിനാണെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഒ ടി ടിയില്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ക്ക് യഥാര്‍ത്ഥ സിനിമാനുഭവം തരാന്‍ സാധിക്കില്ലെന്നും മറ്റ് നിര്‍വ്വാഹമില്ലാത്തതിനാലാണ് ആളുകള്‍ ഇപ്പോള്‍ സിനിമ ഒ ടി ടിയിലൂടെ റിലീസ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. സന്‍സാദ് ടി വിക്കുവേണ്ടി ശശി തരൂര്‍ എംപി നടത്തിയ അഭിമുഖത്തിലായിരുന്നു അടൂരിന്റെ പ്രതികരണം.

'ഒ ടി ടി മുന്നില്‍ കണ്ട് സിനിമ ചെയ്യുന്നത് നിരാശാജനകമാണ്. തിയറ്ററുകളില്‍ നിന്ന് കിട്ടുന്ന അനുഭവം ഫോണിലോ ലാപ്‌ട്ടോപ്പിലോ സിനിമ കാണുമ്പോള്‍ ലഭിക്കില്ല. ചെറിയ സ്‌ക്രീനുകളില്‍ സിനിമ കാണുകയെന്നത് എന്നെ സംബന്ധിച്ച് സങ്കടകരമായ കാര്യമാണ്. സിനിമ തിയറ്ററുകളില്‍ കാണാനുളളതാണ്.' അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മൊബൈല്‍ ഫോണിലോ ചെറിയ സ്‌ക്രീനിലോ സിനിമകള്‍ കാണുമ്പോള്‍ കഥാപാത്രങ്ങള്‍ സംസാരിക്കുന്നത് കേള്‍ക്കാന്‍ മാത്രമാണ് സാധിക്കുകയെന്നും സിനിമയുടെ യഥാര്‍ത്ഥ അര്‍ത്ഥം കാണാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ കാണുന്നവര്‍ ആ വര്‍ക്കിനോട് അനീതിയാണ് കാണിക്കുന്നത്. സിനിമ തിയറ്ററില്‍ ആളുകള്‍ക്കിടയിലിരുന്നാണ് കാണേണ്ടത് ആ സാമൂഹിക അനുഭവമാണ് ഒടിടി നഷ്ടമാക്കുന്നതെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 4 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 4 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 5 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 6 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More