മുല്ലപ്പെരിയാര്‍: തമിഴ്നാടുമായുള്ള പാട്ടക്കരാര്‍ റദ്ദാക്കണമെന്ന ഹര്‍ജ്ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ഡല്‍ഹി: മുല്ലപ്പെരിയാറില്‍ തമിഴ്‌നാടുമായുള്ള പാട്ടക്കരാര്‍ റദ്ദാക്കണമെന്ന ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ജസ്റ്റിസ് എ എം ഖാന്‍വീല്‍ക്കറിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. രണ്ട് പൊതുതാത്പര്യ ഹര്‍ജികളാണ് ഇന്ന് പരിഗണനക്ക് വരുന്നത്. മുല്ലപ്പെരിയാറില്‍ ഡാമിന്റെ ബലപ്പെടുത്തല്‍ പ്രവൃത്തികളില്‍ തമിഴ്‌നാട് വീഴ്ചവരുത്തിയെന്ന് ആരോപിക്കുന്ന ഹര്‍ജി മേല്‍നോട്ട സമിതി കാര്യക്ഷമായല്ല പ്രവര്‍ത്തിക്കുന്നത് എന്നും ചൂണ്ടിക്കാട്ടുന്നുണ്ട്.

ചക്രവാത ചുഴി, ന്യൂനമര്‍ദ്ദം തുടങ്ങിയ കാരണങ്ങളാല്‍ കേരളത്തിലും ഡാം വൃഷ്ടി പ്രദേശത്തും ലഭിച്ച കനത്ത മഴയുടെ ഭാഗമായി മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നിരിക്കുകയാണ്. ജലനിരപ്പ് ഇപ്പോള്‍ 137 അടി കവിഞ്ഞു. പരമാവധി സംഭരണ ശേഷി 142 അടിയാണെങ്കിലും 138 യില്‍ എത്തുമ്പോള്‍ തമിഴ്നാട് സര്‍ക്കാര്‍ കേരളത്തിന് രണ്ടാമത്തെ അറിയിപ്പ് നല്‍കും. 2200 ഘനയടി വെള്ളമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്. എന്നാല്‍ സെക്കന്‍റില്‍ 5700 ഘനയടി വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡാമിലെ ജലനിരപ്പ് 139 അടിയാക്കി നിലനിര്‍ത്തണമെന്ന് ആവശ്യപ്പെടാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. 2018-ലെ സുപ്രിംകോടതി ഉത്തരവ് പാലിക്കപ്പെടണമെന്നും  ആവശ്യപ്പെടും. അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് കോടതിയെ അറിയിക്കുന്ന സര്‍ക്കാര്‍ അതീവഗുരുതരമായ സാഹചര്യത്തെ സംബന്ധിച്ചും സുപ്രീംകോടതിയെ ബോധ്യപ്പെടുത്തും. മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്തയാണ് സംസ്ഥാന സര്‍ക്കാറിന് വേണ്ടി കോടതിയില്‍  ഹാജരാകുന്നത്.

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More