അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും കണ്ണീരിന് മുന്‍പില്‍ തലതാഴ്ത്തിയെ മുഖ്യമന്ത്രിക്ക് നില്‍ക്കാനാകൂ; കെ കെ രമ

തിരുവനന്തപുരം: അനുപമ വിഷയത്തില്‍ പിണറായി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കെ കെ രമ എം എല്‍ എ. അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും കണ്ണീരിന് മുന്‍പില്‍ തലതാഴ്ത്തിയെ മുഖ്യമന്ത്രിക്ക് നില്‍ക്കാനാകൂവെന്ന് രമ കുറ്റപ്പെടുത്തി. അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയാണ് രമയുടെ വിമര്‍ശനം. അനുപമയുടെ അച്ഛന്റെ ഭരണ, രാഷ്ട്രീയ, സാമ്പത്തിക സ്വാധീനത്തിന് മുമ്പില്‍ പേരൂര്‍ക്കട പോലീസ് നട്ടെല്ലുവളച്ച് നിന്നുവെന്നും നിയമപരമായി പ്രവര്‍ത്തിക്കേണ്ട ശിശുക്ഷേമ സമിതി ഗുരുതരമായ അനാസ്ഥയാണ് ഇക്കാര്യത്തില്‍ വരുത്തിയതെന്നും രമ നിയമസഭയില്‍ പറഞ്ഞു.

കെ കെ രമയുടെ വാക്കുകള്‍

അനുപമയുടെ 3 ദിവസം മാത്രമുള്ള കുട്ടിയെ ദത്ത് നല്‍കിയതിനെ കേരള സമൂഹം വളരെ ആശങ്കയോടെയാണ് നോക്കി കാണുന്നത്. കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ ആറുമാസക്കാലം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യാതിരുന്ന പൊലീസ് നടപടിയെ മുഖ്യമന്ത്രി എങ്ങനെയാണ് ന്യായികരിക്കുക. കേരളം കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ക്രൂരമായ ദുരഭിമാന കുറ്റകൃത്യത്തിന്‍റെ ഇരയാണ് ഈ കുഞ്ഞും, അമ്മയും. സ്വന്തം അമ്മയുണ്ടായിട്ടും വളര്‍ത്തു മകനായി ജീവിക്കേണ്ടി വന്ന കുഞ്ഞിന്‍റെ അവകാശമാണ് മുഖ്യമന്ത്രിയുടെ അറിവോടെ ഇല്ലാതാക്കിയത്. അനുപമയോടും കുഞ്ഞിനോടും മാത്രമല്ല ക്രൂരകൃത്യം ചെയ്തിരിക്കുന്നത്. ആന്ധ്രയിലുള്ള ദമ്പതിമാരോട് കൂടിയാണ്. തട്ടിപ്പ് അറിയാതെ ദത്തെടുത്ത അവരോട് ചെയ്തത് സമാനതകളില്ലാത്ത ക്രൂരതയെ എങ്ങനെയാണ് ന്യായീകരിക്കുക. 

അനുപമയുടെ കുടുംബത്തിനൊപ്പം സര്‍ക്കാര്‍ സംവീധാനങ്ങളെല്ലാം ഈ ക്രൂരകൃത്യത്തിന് കൂട്ടുനിന്നത് ജനാധിപത്യവാദികളെയെല്ലാം ഞെട്ടിച്ചിരിക്കുകയാണ്. ഈ വിഷയത്തില്‍ ജുഡിഷ്യല്‍ അന്വേഷണം കൊണ്ടു വരികയും, ശിശുക്ഷേമ സമിതി പിരിച്ചു വിടുകയുമാണ് വേണ്ടത്. ശ്രീമതി ടീച്ചര്‍ കഴിഞ്ഞ ദിവസം പറഞ്ഞു ഈ വിഷയത്തില്‍ ഇടപ്പെട്ട് ഞാന്‍ തോറ്റുപോയിയെന്ന്. ആരാണ് ടീച്ചറെ തോല്‍പ്പിച്ചത്? ഭരണക്കൂടമോ അതോ പൊലീസ് സംവീധാനമോ? പരാതി കൊടുക്കുവാന്‍ ചെന്ന അനുപമയോട് പൊലീസ് ചോദിച്ചത് അത് നിന്‍റെ കുട്ടിയാണ് എന്നതിന് എന്താ തെളിവ് എന്നാണ്. പരാതിയുമായി ചെല്ലുന്ന ഒരാളോട് പൊലീസ് സ്വീകരിക്കേണ്ട സമീപനമാണോ ഇത്..

ആരോപണവിധേയനായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ ജയചന്ദ്രന്റെ രാഷ്ട്രീയ സാമ്പത്തിക സ്വാധീനത്തിന് മുന്നില്‍ പോലീസിന്റെ ആഭ്യന്തര വകുപ്പിന്റെ നട്ടെല്ല് വളഞ്ഞിരിക്കുകയാണ്. പോലീസിനെ വിമര്‍ശിച്ച് അവരുടെ ആത്മവീര്യം കെടുത്തരുതെന്നാണ് മുഖ്യമന്ത്രി ഇതിനു മുന്‍പ് പറഞ്ഞിട്ടുള്ളത്. പക്ഷെ  ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് തലതാഴ്ത്തിയല്ലാതെ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും കണ്ണീരിന് മുന്നില്‍ നില്‍ക്കാനാവില്ല. മനസ്സിനെ മരവിപ്പിക്കുന്ന കൊടുംക്രൂരതകള്‍ കണ്‍മുന്നില്‍ കാണുമ്പോഴും ഞെട്ടലുണ്ടാക്കുന്നത് ഓരോരുത്തരുടെയും മാനസികാവസ്ഥയ്ക്ക് അനുസരിച്ചാണ് എന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഇന്നും എന്‍റെ കാതുകളില്‍ മുഴങ്ങുന്നുണ്ടെന്നും രമ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More