കനത്ത മഴ: മുല്ലപ്പെരിയാറില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ന്നു, മൂന്ന് ഷട്ടറുകള്‍ കൂടി തുറന്നു

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ന്നു. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ തുടരുകയാണ്. ഡാമിന്‍റെ 3 ഷട്ടറുകള്‍ കൂടി 0.60 സെന്റീ മീറ്റര്‍ ഉയര്‍ത്തി. ഇതോടെ സെക്കന്റില്‍ 3005 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കിവിടും. നേരത്തെ 1493 ഘനയടി ജലമാണ് ഒഴുക്കി വിട്ടിരുന്നത്. മൂന്ന് ഷട്ടറുകള്‍ കൂടി തുറന്നതോടെ 1512 ഘനയടി ജലമാണ് അധികമായി ഒഴുക്കിവിടുന്നത്. അണക്കെട്ടിലെ ജലനിരപ്പ് 138.95 അടിയായി ഉയര്‍ന്നതോടെയാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്.

മഴ കുറയുകയും ജലനിരപ്പ് 138.15 അടിലേക്ക് താഴുകയും ചെയ്തതിന് പിന്നാലെ ചൊവ്വാഴ്ച മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ താഴ്ത്തിയിരുന്നു. 1,5,6, ഷട്ടറുകളാണ് ബുധനാഴ്ച രാവിലെ എട്ട് മണിയോടെ താഴ്ത്തിയത്. പിന്നാലെയാണ് വീണ്ടും തുറക്കുന്നത്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ഇരുപത്തിയൊമ്പതിനായിരുന്നു മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ഷട്ടറുകള്‍ തമിഴ്‌നാട് ഉയര്‍ത്തിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതിനിടെ, സംസ്ഥാനത്ത് ഇടുക്കിയുള്‍പ്പെടെയുള്ള ജില്ലകളില്‍ അതി ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. ആലപ്പുഴ, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More