കുരങ്ങിനെ വണ്ടിയിടിച്ചിട്ടു; ഡ്രൈവര്‍ക്ക് രണ്ടര ലക്ഷം രൂപ പിഴ

ബരെയ്‌ലി: ഉത്തര്‍പ്രദേശില്‍ കുരങ്ങിനുമേല്‍ വണ്ടിയിടിച്ചതിന് ഡ്രൈവര്‍ക്ക് 2.5 ലക്ഷം രൂപ പിഴ. ഉത്തര്‍പ്രദേശിലെ ദുധ്വ ടൈഗര്‍ റിസര്‍വ്വിലാണ് സംഭവം. 40 കിലോമീറ്റര്‍ വേഗതയില്‍ പോകേണ്ട സ്ഥാനത്ത് ഡ്രൈവര്‍ 70 കിലോമീറ്ററില്‍ വാഹനമോടിച്ചതാണ് അപകട കാരണം. കുരങ്ങിനെ ഇടിച്ചിട്ടയുടന്‍ ഡ്രൈവര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഇയാളെ പിന്തുടര്‍ന്ന് പിടിക്കുകയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇയാളുടെ വാഹനവും പിടിച്ചെടുത്തു. പിഴ അടച്ചതിനുശേഷമാണ് ഡ്രൈവര്‍ക്ക് വാഹനം വിട്ടുനല്‍കിയത്.

ദുധ്വ ടൈഗര്‍ റിസര്‍വ്വ് വന മേഖലയിലേക്ക് വാഹനങ്ങള്‍ കടുത്ത പരിശോധനകള്‍ക്കുശേഷം മാത്രമാണ് കടത്തിവിടുക. റോഡിലൂടെ 30 കിലോമീറ്റര്‍ വേഗതയില്‍ പോകാന്‍ മാത്രമേ അനുമതിയുളളു. ചെക്ക്‌പോസ്റ്റിലൂടെ കടന്നുപോകുന്ന വാഹനങ്ങളെ നിരീക്ഷിക്കാനായി ജീവനക്കാരുണ്ടാകും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മൃഗങ്ങള്‍ക്കുമേല്‍ വാഹനമിടിച്ചാല്‍ അത് സ്‌റ്റേറ്റ് ഹൈവേയില്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് റേഞ്ച് ഓഫീസര്‍ മനോജ് കശ്യപ് പറഞ്ഞു. മൃഗങ്ങളുടെ കാറ്റഗറി അനുസരിച്ച് പിഴയിലും ശിക്ഷയിലും മാറ്റം വരുമെന്നും അദ്ദേഹം പറഞ്ഞു. ലഖിംപൂർ ഖേരി വനമേഖലയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വാഹനങ്ങളുടെ അമിത വേഗം മൂലം എട്ട് മുതലകള്‍ക്കാണ് ജീവന്‍ നഷ്ടമായത്. വനമേഖലയിലൂടെ കടന്നുപോകുന്നവര്‍ വേഗപരിധി പാലിക്കണം. മൃഗങ്ങളുടെ സ്ഥലത്തുകൂടിയാണ് നിങ്ങള്‍ കടന്നുപോകുന്നതെന്ന ചിന്ത വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Contact the author

National Desk

Recent Posts

National Desk 7 hours ago
National

കനയ്യ കുമാറിന് തെരഞ്ഞെടുപ്പ് റാലിക്കിടെ മര്‍ദനം

More
More
National Desk 2 days ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 2 days ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 3 days ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 3 days ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 4 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More