കൊച്ചി: ദത്ത് നല്‍കല്‍ വിവാദത്തില്‍ ഉള്‍പെട്ട കുഞ്ഞിനെ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹേബിയസ് കോര്‍പ്പസ് പിന്‍വലിക്കുകയാണെന്ന് അനുപമ ഹൈക്കോടതിയെ അറിയിച്ചു. കുഞ്ഞിനെ കണ്ടെത്തി കസ്റ്റഡിയിലെടുത്ത് തനിക്ക് കൈമാറണമെന്നായിരുന്നു ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ അനുപമയുടെ ആവശ്യം. എന്നാല്‍ കുടുംബ കോടതിയില്‍ കേസ് നിലനില്‍ക്കുമ്പോള്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഹര്‍ജി പിന്‍വലിക്കുന്നതായി അനുപമ കോടതിയെ അറിയിച്ചത്.
അനുപമയുടെ കുഞ്ഞ് നിയമവിരുദ്ധമായി കസ്റ്റഡിയാണെന്ന് പറയാന്‍ കഴിയില്ല. കേസിലെ തുടര്‍നടപടികള്‍ കോടതിയെ അറിയിക്കണമെന്നും അന്വേഷണ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ ഹാജരാക്കണമെന്നും കോടതി പൊലീസിന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. കുഞ്ഞിന്‍റെ അമ്മ അനുപമയാണെന്ന കാര്യത്തില്‍ വ്യക്തത വരേണ്ടതുണ്ട്. അതിനായി ചിലപ്പോള്‍ ഡി എന്‍ എ പരിശോധന നടത്തേണ്ടിവരും. കുഞ്ഞ് ഉപേക്ഷിക്കപ്പെട്ടതാണോ സമര്‍പ്പിച്ചതാണോ എന്ന വിഷയത്തിലും വ്യക്തത ആവശ്യമാണെന്നും കോടതി പറഞ്ഞിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, കുഞ്ഞിനെ ദത്തു നല്‍കുന്നതുമായി ബന്ധപ്പെട്ട കേസ് കുടുംബ കോടതിയുടെ പരിഗണനയിലാണ്. തന്‍റെ അനുമതിയില്ലാതെ ശിശുക്ഷേമസമിതിയുടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ചെന്നുമാണ് അനുപമ ഹരജിയില്‍ ആരോപിക്കുന്നത്. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ 2020 ഒക്ടോബര്‍ 19നാണ് പരാതിക്കാരി കുഞ്ഞിന് ജന്മം നല്‍കുന്നത്.