പാലക്കാട്: സിപിഎം നേതാക്കള്‍ പീഡനക്കേസ് പ്രതികള്‍ക്ക് ഒത്താശ ചെയ്തുവെന്ന് അംഗങ്ങള്‍. പാര്‍ട്ടി ഏരിയ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം. തൃത്താല ഏരിയാ സമ്മേളനത്തിലാണ് സിപിഎം ജില്ലാ നേതാക്കള്‍ക്കെതിരെ പ്രതിനിധികള്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തുവന്നത്. സിപിഎം നേതാക്കൾ പീഡനക്കേസ് പ്രതികൾക്ക് ഒത്താശ ചെയ്തു എന്നാണ് ആരോപണം. കറുകപുത്തൂര്‍, എടപ്പാള്‍ കേസുകള്‍ മുന്‍ നിര്‍ത്തിയാണ് നേതാക്കള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ഇന്നലെയാണ് തൃത്താല ഏരിയാ സമ്മേളനം ആരംഭിച്ചത്. വൈകിട്ട് നടന്ന ചര്‍ച്ചയിലാണ് നേതാക്കള്‍ക്കെതിരെ ആരോപണമുയര്‍ന്നു വന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കറുകപുത്തൂര്‍ പീഡനക്കേസില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വിമുഖത കാണിച്ചു. ഒരാഴ്ച കഴിഞ്ഞാണ് കേസിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് ശേഷവും പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് പൊലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായത്. ഇക്കാര്യത്തിൽ സിപിഎം ജില്ലാ കമ്മിറ്റിക്ക് അന്നുതന്നെ പരാതി നൽകിയിരുന്നുവെങ്കിലും നടപടികൾ ഒന്നും സ്വീകരിച്ചില്ലെന്നും പ്രവര്‍ത്തകര്‍ ആരോപിച്ചു.