തിരുവനന്തപുരം: ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതോടെ പത്ത് മരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചു. പാരസെറ്റമോളുള്പ്പെടെയുളള മരുന്നുകളാണ് നിരോധിച്ചത്. സംസ്ഥാന ഡ്രഗ്സ് കണ്ട്രോള് വകുപ്പ് നടത്തിയ പരിശോധനയിലാണ് മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത്.
നിരോധിച്ച മരുന്നുകള്‍ കൈവശമുളള ആശുപത്രികളും വ്യാപാരികളും അവ വിതരണക്കാര്‍ക്ക് തിരികെ നല്‍കണമെന്നും വിശദാംശങ്ങള്‍ ജില്ലാ ഡ്രഗ് കണ്ട്രോള് മേധാവിയെ അറിയിക്കണമെന്നും സംസ്ഥാന ഡ്രഗ് കണ്ട്രോളര് അറിയിച്ചിട്ടുണ്ട്.
നിരോധിച്ച മരുന്നുകള്‍
പാരസെറ്റമോള്‍ (ടി 3810), അമോപിന്‍ 5, ഗ്ലിബന്‍ക്ലമൈഡ് ആന്‍ഡ് മെറ്റ്ഫോര്‍മിന്‍ (പി.ഡ.ബ്ല്യു.ഒ.എ.കെ 58), ലൊസാര്‍ടന്‍ പൊട്ടാസ്യം ഗുളിക (എല്‍.പി.ടി 20024), എസ്.വൈ.എ.ബി.ഇ.എന്‍.ഡി- അല്‍ബെന്‍ഡസോള്‍ (എസ്.ടി 20-071), കാല്‍ഷ്യം വിത്ത് വിറ്റമിന്‍ ഡി 3 (ടി.എച്ച്.ടി -21831), ബൈസോപ്രോലോല്‍ ഫ്യുമേറേറ്റ് ഗുളിക (56000540), പാരസെറ്റമോള്‍ ആന്‍ഡ് ഡൈക്ലോഫെനാക് പൊട്ടാസ്യം ഗുളിക (എം.എസി. 90820), അമ്ലോഡിപൈന്‍ ഗുളിക (എ.എം.പി 1001), സൈറ്റികോളിന്‍ സോഡിയം ഗുളിക (ടി 210516), റോംബസ് ഹാന്‍ഡ് സാനിറ്റൈസര്‍ (292) എന്നിവയാണ് നിരോധിച്ച മരുന്നുകള്‍.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക