കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള വെള്ളിമാട്കുന്ന് എച്ച് എം ഡി സി(Home For Mentally Deficient Children) യിൽ അന്തേവാസിയായ 6 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് കൈതപ്പൊയിൽ സ്വദേശിയായ കുട്ടിയാണ് മരിച്ചത്. കുട്ടിയുടെ നെഞ്ചിലും കൈയ്യിലും പരിക്കുണ്ട്. അസ്വാഭാവിക മരണത്തിന് കേസ് എടുത്തിട്ടുണ്ട്. ഓട്ടിസം ബാധിച്ച കുട്ടിയെ കിടപ്പു മുറിയിൽ  മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സാമൂഹ്യവകുപ്പും ബാലക്ഷേമസമിതിയും  അന്വേഷണം ആരംഭിച്ചു.

കുട്ടിയെ പരിചരിക്കുന്നവർക്ക് വീഴ്ചപറ്റിയോ എന്നാണ് അന്വേഷിക്കുന്നത്. കുട്ടിക്ക് മറ്റ് ആരോ​ഗ്യപ്രശ്നങ്ങൾ ഇല്ലെന്നാണ് സൂചന. സ്ഥാപനത്തിലെ  കുട്ടികളോ  ജീവനക്കാരോ കുട്ടിയെ മർദിച്ചോ എന്ന് അന്വേഷിക്കുന്നുണ്ട്. പോസ്ടുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.  മാനസിക പ്രശ്നങ്ങളുള്ള കുട്ടികളെ ഒരേ മുറിയിൽ പാർപ്പിക്കരുതെന്നാണ് നിർദ്ദേശം. ഇത്തരം നിബന്ധനകൾ പാലിച്ചിരുന്നില്ലെന്ന ആരോപണവും സി ഡബ്ല്യു സി പരിശോധിക്കുന്നുണ്ട്

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

ഒഡിഷ ട്രെയിന്‍ അപകടത്തില്‍ പരിക്കേറ്റ മലയാളികള്‍ നാട്ടില്‍ തിരിച്ചെത്തി

More
More
Web Desk 1 day ago
Keralam

രഹന ഫാത്തിമക്കെതിരെയുള്ള പോക്സോ കേസ്; തുടർ നടപടികൾ ഹൈക്കോടതി റദ്ദാക്കി

More
More
Web Desk 1 day ago
Keralam

കോഴിക്കോട് ബീച്ചില്‍ കാണാതായ കുട്ടികളുടെ മൃതദേഹം കണ്ടെത്തി

More
More
Web Desk 1 day ago
Keralam

ഗുസ്തി താരങ്ങളുടെ സമരം വിജയിക്കേണ്ടത് ഓരോ ഇന്ത്യൻ സ്ത്രീയുടെയും ആവശ്യമാണ് - കെ സുധാകരന്‍

More
More
Web Desk 1 day ago
Keralam

നടന്‍ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു

More
More
Web Desk 2 days ago
Keralam

കാലവര്‍ഷം തെക്കന്‍ കേരളത്തിലൂടെ നാളെയെത്തും

More
More