മോഡലുകളുടെ മരണം: സൈജൂ തങ്കച്ചനെ പൊലീസ് അറസ്റ്റ് ചെയ്തു

കൊച്ചി: കൊച്ചിയില്‍ വാഹനാപകടത്തില്‍ മോഡലുകള്‍ മരണപ്പെട്ട സംഭവത്തില്‍ ഓഡി കാറിന്‍റെ ഡ്രൈവര്‍ സൈജു തങ്കച്ചനെ പൊലീസ് അറസ്റ്റ് ചെയ്തു.  മണിക്കൂറുകള്‍ നീണ്ടുനിന്ന ചോദ്യം ചെയ്യലിന് ശേഷമാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. മോഡലുകളെ പിന്തുടരാന്‍ ഉപയോഗിച്ചിരുന്ന കാറും പൊലീസ് പിടിച്ചെടുത്തു, നരഹത്യ, സ്ത്രീകളെ അനുവാദം കൂടാതെ പിന്തുടരൽ എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് ഇയാളെ പൊലീസ് ആദ്യം ചെയ്തിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലിന് ശേഷം സൈജു ഒളിവില്‍ പോകുകയും, പിന്നീട് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിന് ഹാജരാകുവാന്‍ സൈജുവിന് അന്വേഷണ സംഘം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അഭിഭാഷകര്‍ക്കൊപ്പം സൈജു കളമശേരി മെട്രോ പൊലീസ് സ്റ്റേഷനിലെത്തിയത്.  ഇയാളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മോഡലുകള്‍ സഞ്ചരിച്ച വാഹനമോടിച്ച അബ്ദുള്‍ റഹ്മാനെ വീണ്ടും ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നവംബർ ഒന്നിന് പുലർച്ചെ ഒരു മണിയോടെ എറണാകുളം ബൈപ്പാസിൽ വൈറ്റിലയ്ക്ക് അടുത്ത് വെച്ചുണ്ടായ അപകടത്തിലാണ് മുൻ മിസ് കേരള അൻസി കബീറും  രണ്ട് സുഹൃത്തുക്കളും മരിച്ചത്. ഫോർട്ട് കൊച്ചിയിലെ ഒരു പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ച കാർ മുന്നിൽ പോകുകയായിരുന്ന ബൈക്കിൽ തട്ടി നിയന്ത്രണം വിട്ട് മരത്തിൽ ഇടിക്കുകയായിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 12 hours ago
Keralam

ജെന്‍ഡര്‍ ന്യൂട്രല്‍ യൂണീഫോം ഒരു സ്‌കൂളിലും അടിച്ചേല്‍പ്പിക്കില്ല- വിദ്യാഭ്യാസ മന്ത്രി

More
More
Web Desk 14 hours ago
Keralam

കിഫ്ബിക്കെതിരായ ഇ ഡി നീക്കം കേരളത്തിന്‍റെ വികസനം തടയാന്‍ - മുഖ്യമന്ത്രി

More
More
Web Desk 14 hours ago
Keralam

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സെപ്റ്റംബര്‍ 11-ന് കേരളത്തില്‍

More
More
Web Desk 14 hours ago
Keralam

അകമ്പടി പൊലീസുകാരെ സസ്പെൻഡ് ചെയ്തത് എന്‍റെ അറിവോടെയല്ല - മന്ത്രി പി രാജീവ്

More
More
Web Desk 16 hours ago
Keralam

മധുവിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ മൂന്ന് കോടിയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ്

More
More
Web Desk 1 day ago
Keralam

ഇടതുസര്‍ക്കാരിനെ അട്ടിമറിക്കാനുളള നീക്കമുണ്ട്, എന്തുവില കൊടുത്തും സംരക്ഷിക്കും- കോടിയേരി ബാലകൃഷ്ണന്‍

More
More