'അഞ്ചുനേരം നിസ്‌കരിക്കാന്‍ പളളികളുണ്ടാവില്ല': ബിജെപിയുടെ വിദ്വേഷ മുദ്രാവാക്യത്തിനെതിരെ പൊലീസ് കേസെടുത്തു

കണ്ണൂര്‍: തലശേരിയിലെ ബിജെപി പ്രവര്‍ത്തകരുടെ വിദ്വേഷ മുദ്രാവാക്യം വിളിയില്‍ കേസെടുത്ത് പൊലീസ്. അഞ്ചുനേരം നിസ്‌കരിക്കാന്‍ പളളികളൊന്നും കാണില്ലെന്നും ബാങ്കുവിളികള്‍ കേള്‍ക്കില്ലെന്നും ആക്രോശിച്ചുകൊണ്ട് റാലി നടത്തുന്ന ഒരുസംഘം ബിജെപി പ്രവര്‍ത്തകരുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്വമേധയാ കേസെടുത്തത്. കണ്ടാലറിയാവുന്ന 25 ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്.

മതസ്പര്‍ധ വളര്‍ത്തല്‍, കലാപത്തിന് ആഹ്വാനം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഐപിസി 143, 147, 153 എ, 149 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കെ ടി ജയകൃഷ്ണന്‍ അനുസ്മരണത്തിന്റെ ഭാഗമായി യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ കമ്മിറ്റി തലശേരിയില്‍ സംഘടിപ്പിച്ച റാലിക്കിടെയാണ് വര്‍ഗീയതയും വിദ്വേഷവും പടര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നിസ്‌കരിക്കാന്‍ പളളികള്‍ കാണില്ല, ബാങ്കുവിളികള്‍ കേള്‍ക്കില്ല, ജയകൃഷ്ണനെ വെട്ടിയവര്‍ ആയുസൊടുങ്ങി മരിക്കില്ല. ആര്‍എസ്എസിന്റെ കോടതി അവര്‍ക്കുളള ശിക്ഷ നടപ്പാക്കും എന്നടക്കം പ്രകോപനപരമായ മുദ്രാവാക്യങ്ങളായിരുന്നു റാലിയിലുടനീളം മുഴക്കിയത്.  ബിജെപി സംസ്ഥാന നേതാക്കളും പൊലീസും നോക്കിനില്‍ക്കെയായിരുന്നു വിദ്വേഷ മുദ്രാവാക്യങ്ങളുയര്‍ന്നത്.

Contact the author

Web Desk

Recent Posts

Web Desk 6 hours ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 9 hours ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 1 day ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More
Web Desk 2 days ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
Web Desk 3 days ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Political Desk 3 days ago
Keralam

സ്ത്രീവിരുദ്ധ പരാമർശം: ഹരിഹരനെ തള്ളി ഷാഫി പറമ്പില്‍

More
More