മരണം ആരെയും വിശുദ്ധനാക്കുന്നില്ല; നിലപാടിലുറച്ച് രശ്മിതാ രാമചന്ദ്രന്‍

കൊച്ചി: സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ അപകട മരണത്തിനുപിന്നാലെ അദ്ദേഹത്തിന്റെ നിലപാടുകളെ വിമര്‍ശിച്ചതിന്റെ പേരില്‍ തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് മറുപടിയുമായി അഡ്വ. രശ്മിതാ രാമചന്ദ്രന്‍. വെറുക്കുന്നവര്‍ക്കായി മാറ്റിവെക്കാന്‍ സമയമില്ല. ഞാന്‍ സ്‌നേഹത്തിന്റെ പ്രപഞ്ചത്തിലാണ് എന്നാണ് രശ്മിതാ രാമചന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ബിപിന്‍ റാവത്ത് മരിച്ചതുകൊണ്ട് വിശുദ്ധനാകുന്നില്ല എന്നാണ് രശ്മിത രാമചന്ദ്രന്‍ പറഞ്ഞത്. അതിനുപിന്നാലെ രശ്മിതക്കുനേരേ വലിയ തോതിലുളള സൈബര്‍ ആക്രമണമാണ് നടക്കുന്നത്.

'ഇന്ത്യന്‍ സേനകളുടെ പരമോന്നത കമാന്റര്‍ രാഷ്ട്രപതിയാണെന്നതുമറികടന്ന് മൂന്ന് സേനകളെയും നിയന്ത്രിക്കുന്ന ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായാണ് ബിപിന്‍ റാവത്തിനെ നിയമിച്ചത്. കശ്മീരി പൗരനെ ജീപ്പിനുമുന്നില്‍ കെട്ടിയിട്ട മേജര്‍ ലിതുല്‍ ഗോഗോയിക്ക് കമന്‍ഡേഷന്‍ കാര്‍ഡ് സമ്മാനിച്ചയാളാണ് ബിപിന്‍ റാവത്ത്. സൈനികര്‍ വികലാംഗരാണെന്ന് വ്യാജ അവകാശവാദം ഉന്നയിക്കുന്നു എന്നുപറഞ്ഞ, സൈന്യത്തില്‍ വനിതകളുടെ പ്രവേശനത്തിനും, പൗരത്വ നിയമത്തിനുമെല്ലാമെതിരെ പ്രതിലോമ നിലപാടുകള്‍ സ്വീകരിച്ചയാളാണ് ബിപിന്‍ റാവത്ത്. മരണം ഒരാളെയും വിശുദ്ധനാക്കുന്നില്ല' എന്നായിരുന്നു രശ്മിതാ രാമചന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.


മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
Contact the author

Web Desk

Recent Posts

National Desk 1 day ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 1 day ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 2 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 2 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More
National Desk 3 days ago
National

ഭവാനി സാഗര്‍ ഡാം വറ്റി; 750 വര്‍ഷം പഴക്കമുള്ള ക്ഷേത്രം കണ്ടു

More
More