വാരിയംകുന്നന്റെ പുതിയ ചിത്രവുമായി മാധ്യമപ്രവര്‍ത്തകന്‍

കോഴിക്കോട്: തിരക്കഥാകൃത്ത് റമീസ് മുഹമ്മദ് കണ്ടെത്തിയതല്ല  വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ യഥാർത്ഥ ചിത്രമെന്ന അവകാശവാദമുമായി മാധ്യമപ്രവര്‍ത്തകന്‍ മുബാറത്ത് റാവുത്തര്‍. 1921 സെപ്റ്റംബര്‍ 29-ന് ലണ്ടന്‍ ആസ്ഥാനമായുളള ഡെയ്‌ലി ന്യൂസ് എന്ന പത്രം പ്രസിദ്ധീകരിച്ച ചിത്രത്തിലുളളയാളാണ് യഥാര്‍ത്ഥ വാരിയംകുന്നന്‍ എന്നാണ് മുബാറക്ക് റാവുത്തര്‍ അവകാശപ്പെടുന്നത്. ബ്രിട്ടീഷുകാര്‍ക്ക് ഇന്ത്യയില്‍ ഏറ്റവുമധികം പ്രശ്‌നം സൃഷ്ടിക്കുന്ന മാപ്പിള റിബല്‍ അയാളുടെ ഗോത്രത്തിന്റെ പ്രത്യേക തരം തൊപ്പി അണിഞ്ഞ നിലയില്‍ എന്നാണ് പത്രകട്ടിങ്ങില്‍ ചിത്രത്തിനുതാഴെ എഴുതിയിരിക്കുന്നത്.

'വാരിയംകുന്നന്റെ ചിത്രമാണെന്ന് ഉറപ്പിക്കാന്‍ റമീസ് പറഞ്ഞ ന്യായീകരണങ്ങള്‍ വച്ച് വാരിയംകുന്നന്റെ യഥാര്‍ത്ഥ ചിത്രം ഇതാകാനാണ് നൂറുശതമാനം സാധ്യത. ഇന്ന് ജീവിച്ചിരിക്കുന്ന വാരിയംകുന്നത്ത് ഹാജിറയുടെ മുഖവുമായി നേരത്തെ റമീസ് ഇറക്കിയ ചിത്രത്തേക്കാള്‍ സാമ്യത ഈ ചിത്രത്തിനാണ്'- എന്നാണ് മുബാറക്ക് റാവുത്തര്‍ പറയുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ഒക്ടോബര്‍ 29-നാണ് റമീസ് മുഹമ്മദ് 'സുല്‍ത്താന്‍ വാരിയംകുന്നന്‍' എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനിടെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചിത്രം പുറത്തുവിട്ടത്. വാരിയംകുന്നന്റെ ജീവിതം ആസ്പദമാക്കിയുളള റമീസിന്റെ പുസ്തവം വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ഫ്രഞ്ച് ആര്‍ക്കൈവില്‍ നിന്നാണ് ചിത്രം കണ്ടെത്തിയതെന്ന് റമീസ് പറഞ്ഞിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 7 hours ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 1 day ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 2 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 3 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 4 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 4 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More