അക്രമിയായ അക്ബറിന്റെ പേരുളള റോഡിന് ബിപിന്‍ റാവത്തിന്റെ പേര് നല്‍കണം- ബിജെപി

ഡല്‍ഹി: ഡല്‍ഹിയിലെ അക്ബര്‍ റോഡിന്റെ പേരുമാറ്റി ബിപിന്‍ റാവത്ത് റോഡ് എന്നാക്കണമെന്ന ആവശ്യവുമായി ബിജെപി. രാജ്യത്തെ ആദ്യത്തെ സി ഡി എസിന്റെ  ഓര്‍മ്മകള്‍ ഡല്‍ഹിയില്‍ സ്ഥിരമായി വേണം. അതിനാണ് അക്ബര്‍ റോഡിന്റെ പേര് ബിപിന്‍ റാവത്ത് റോഡ് എന്നാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നത്. അക്ബര്‍ ഒരു അക്രമിയായിരുന്നു. ഇത് ഒരു പ്രധാനപ്പെട്ട റോഡാണ്. അതുകൊണ്ട് റോഡിന്റെ പേര് ബിപിന്‍ റാവത്തിന്റെ പേരിലാക്കണം. റാവത്തിന് നല്‍കാവുന്ന ഏറ്റവും വലിയ ആദരവായിരിക്കും അത്. എന്നാണ് ബിജെപി പ്രചരണ വിഭാഗം  ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സിനിലിന് അയച്ച കത്തില്‍ പറയുന്നത്.

സമൂഹമാധ്യമങ്ങളിലൂടെ ആളുകള്‍ സമാനമായ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും പേര് മാറ്റുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും ന്യൂഡല്‍ഹി മുനിസിപ്പല്‍ കൗണ്‍സില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സതീഷ് ഉപാധ്യായ് പറഞ്ഞു. ഇതാദ്യമായല്ല അക്ബര്‍ റോഡിന്റെ പേര് മാറ്റണമെന്ന ആവശ്യം ഉയര്‍ന്നുവരുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേന്ദ്രമന്ത്രി വി കെ സിംഗ് അക്ബര്‍ റോഡിന്റെ പേര് മഹാറാണാ പ്രതാപ് റോഡ് എന്നാക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. നിരവധി തവണ അക്ബര്‍ റോഡിന്റെ സൈന്‍ ബോര്‍ഡടക്കം തകര്‍ക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഒക്‌ടോബറില്‍ ഹിന്ദുസേന പ്രവര്‍ത്തകര്‍ റോഡിലെ സൈന്‍ ബോര്‍ഡ് തകര്‍ത്ത് സാമ്രാട്ട് ഹേമു വിക്രമാദിത്യ മാര്‍ഗ് എന്ന് എന്നെഴുതിയ പോസ്റ്ററുകള്‍ സ്ഥലത്ത് സ്ഥാപിച്ചിരുന്നു.

Contact the author

National Desk

Recent Posts

National Desk 5 hours ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
National Desk 2 days ago
National

തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം വിജയ്‌യുടെ ജന്മദിനത്തില്‍

More
More
National Desk 2 days ago
National

ഏകാധിപത്യത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുളള പോരാട്ടം തുടരും- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 days ago
National

നരേന്ദ്രമോദി ഇനി പ്രധാനമന്ത്രിയാകില്ല, കുറിച്ചുവച്ചോളൂ - രാഹുല്‍ ഗാന്ധി

More
More
National Desk 3 days ago
National

അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി

More
More
National Desk 3 days ago
National

ഇന്ത്യാ സഖ്യം ഉത്തര്‍പ്രദേശില്‍ 79 സീറ്റും നേടും- അഖിലേഷ് യാദവ്

More
More