കോഴിക്കോട്: കോഴിക്കോട് തിക്കോടിയില്‍ യുവതിയെ പെട്രോളൊഴിച്ച് കൊന്ന ശേഷം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവാവ് മരിച്ചു. തിക്കോടി വലിയമഠത്തില് നന്ദകുമാറാണ് മരിച്ചത്. ഗുരുതരമായി പൊളളലേറ്റ് ചികിത്സയിലായിരുന്ന നന്ദകുമാര്‍ ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് നന്ദകുമാര്‍ തിക്കോടി പഞ്ചായത്ത് ഓഫീസില്‍ താല്‍ക്കാലിക ജീവനക്കാരിയായിരുന്ന കൃഷ്ണപ്രിയയെ ആക്രമിച്ചത്. സാരമായി പൊളളലേറ്റ ഇരുവരയെും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും കൃഷ്ണപ്രിയ ഇന്നലെ വൈകുന്നേരം നാലുമണിയോടെ മരിക്കുകയായിരുന്നു. പോസ്റ്റ്മാര്‍ട്ടം ഇന്ന് നടക്കും.
വെളളിയാഴ്ച്ച രാവിലെ തിക്കോടി പഞ്ചായത്ത് ഓഫീസിനുമുന്നിലെ റോഡില്‍ വെച്ച് നന്ദകുമാറും കൃഷ്ണപ്രിയയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തര്‍ക്കത്തിനിടെ നന്ദകുമാര്‍ കയ്യിലുണ്ടായിരുന്ന കുപ്പിയിലെ പെട്രോള്‍ രണ്ടുപേരുടെയും ശരീരത്തിലേക്ക് ഒഴിച്ച് ലൈറ്റര്‍ ഉപയോഗിച്ച് തീകൊളുത്തുകയായിരുന്നു. കൃഷ്ണപ്രിയയും നന്ദകുമാറും നാലുവര്ഷത്തിലേറേയായി സുഹൃത്തുക്കളായിരുന്നു. യുവതി തന്നില്‍ നിന്ന് അകലുന്നു എന്ന സംശയമാണ് നന്ദകുമാറിനെ ഈ കടുംകൈ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് പറയുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
90 ശതമാനം പൊളളലേറ്റ കൃഷ്ണപ്രിയക്ക് ആശുപത്രിയിലെത്തുമ്പോള്‍ ബോധം പൂര്‍ണമായും നഷ്ടപ്പെട്ടിരുന്നില്ല. തീ കൊളുത്തുന്നതിനുമുന്പ് നന്ദകുമാര്‍ തന്നെ കുത്തിപരിക്കേല്‍പ്പിച്ചെന്ന് കൃഷ്ണപ്രിയ മൊഴി നല്‍കിയിരുന്നു. അഞ്ചുദിവസം മുന്‍പാണ് തിക്കോടി പഞ്ചായത്ത് ഓഫീസിലെ പ്ലാനിംഗ് വിഭാഗം പ്രോജക്റ്റ് അസിസ്റ്റന്‍ഡ് താല്‍ക്കാലിക ഒഴിവില്‍ കൃഷ്ണപ്രിയ നിയമിതയായത്.