പഞ്ചാബി- ബംഗാളി ആചാരപ്രകാരമൊരു സ്വവര്‍ഗ വിവാഹം

ഹൈദരാബാദ്: പഞ്ചാബി- ബംഗാളി ആചാരപ്രകാരം ആഢംബരമായി ഒരു സ്വവര്‍ഗ വിവാഹം. ഹൈദരാബാദിലാണ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒത്തുചേര്‍ന്ന് ആഘോഷമാക്കിയ സ്വവര്‍ഗാനുരാഗികളുടെ വിവാഹം നടന്നത്. ഡിസംബര്‍ എട്ടിനായിരുന്നു 34-കാരനായ അഭയ് ഡാങ്കെയും 31-കാരനായ സുപ്രിയോ ചക്രബര്‍ത്തിയും വിവാഹിതരായത്. ഉത്തരേന്ത്യന്‍ പരമ്പരാഗത രീതിയില്‍ വിവാഹത്തിനുമുന്‍പ് മെഹന്ദി, ഹല്‍ദി, സംഗീത് തുടങ്ങിയ ചടങ്ങുകളുള്‍പ്പെടെ നടത്തിയിരുന്നു.

എട്ടുവര്‍ഷം മുന്‍പ് ഒരു ഡേറ്റിംഗ് ആപ്പ് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. പ്രണയത്തിലായി ഒരു മാസത്തിനകം സുപ്രിയോ അഭയുമായുളള ബന്ധത്തെക്കുറിച്ച് തന്റെ അമ്മയോട് തുറന്നുപറഞ്ഞു. ആദ്യത്തെ അമ്പരപ്പിനുശേഷം അമ്മ ഇരുവരുടെയും ബന്ധത്തെ അംഗീകരിച്ചു.തുടക്കം മുതല്‍ തങ്ങള്‍ക്ക് രണ്ട് കുടുംബങ്ങളുടെയും പൂര്‍ണ പിന്തുണയുണ്ടായിരുന്നെന്ന് സുപ്രിയോ പറയുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ഞങ്ങളുടെ ബന്ധത്തില്‍ വീട്ടുകാര്‍ വളരെ സന്തുഷ്ടരാണ്. സ്വവര്‍ഗാനുരാഗികളായി ജീവിക്കുക എന്നത് ഞങ്ങള്‍ക്ക് അത്രയധികം ബുദ്ധിമുട്ടേണ്ടിവന്ന കാര്യമല്ല. വിമര്‍ശിക്കാന്‍ വേണ്ടിമാത്രം നടക്കുളള ആളുകള്‍ക്കുമുന്നിലേക്ക് ധൈര്യപൂര്‍വ്വം ഇറങ്ങിച്ചെന്നാല്‍ അംഗീകരിക്കപ്പെടുക തന്നെ ചെയ്യും എന്നതാണ് ഞങ്ങളുടെ അനുഭവം. ഇന്ന് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മുന്നില്‍ ദമ്പതികളായി ഇരിക്കാന്‍ സാധിക്കുന്നുണ്ട്. പ്രിയപ്പെട്ടവര്‍ അനുഗ്രഹിക്കുകയും സ്‌നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നത് വളരെയധികം സന്തോഷം നല്‍കുന്ന കാര്യമാണ്' സുപ്രിയോ പറഞ്ഞു.


Contact the author

Web Desk

Recent Posts

National Desk 5 hours ago
National

ഇത്തവണ ബിജെപിക്ക് 200-220 സീറ്റുകള്‍ മാത്രമേ ലഭിക്കുകയുളളു- പരകാല പ്രഭാകര്‍

More
More
National Desk 10 hours ago
National

'റേഷൻ നൽകിയിട്ടും ബിജെപിക്ക് വോട്ട് ചെയ്തില്ല' ; ദളിത് വാച്ച്മാന് ക്രൂരമർദ്ദനം

More
More
National Desk 1 day ago
National

ന്യൂസ് ക്ലിക്ക് എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയുടെ അറസ്റ്റ് നിയമവിരുദ്ധം; വിട്ടയക്കണമെന്ന് സുപ്രീംകോടതി

More
More
National Desk 1 day ago
National

'ഉന്ന മാതിരി ഒരു നടികറെ പാത്തതേ ഇല്ലെ' ; മോദിയെ പരിഹസിച്ച് പ്രകാശ് രാജ്

More
More
National Desk 2 days ago
National

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുണ്ടായ അപകടം; മരണം 14 ആയി

More
More
National Desk 2 days ago
National

ബൂത്തില്‍ സ്ത്രീകളുടെ ബുര്‍ഖ അഴിപ്പിച്ച് പരിശോധന നടത്തിയ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

More
More