എ ആര്‍ റഹ്‌മാന്‍ വീണ്ടും മലയാളത്തിലേക്ക്‌

കൊച്ചി: എ ആര്‍ റഹ്‌മാന്‍ വീണ്ടും മലയാളത്തിലേക്ക്. ഫഹദ് ഫാസില്‍ ചിത്രം മലയന്‍കുഞ്ഞിനുവേണ്ടിയാണ് എ ആര്‍ റഹ്‌മാന്‍ സംഗീതമൊരുക്കുക. മാധ്യമപ്രവര്‍ത്തകന്‍ ശ്രീധര്‍ പിളളയാണ് വിവരം പുറത്തുവിട്ടത്. 1992-ല്‍ തന്റെ കരിയറിന്റെ തുടക്കകാലത്ത് സംഗീത് ശിവന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ യോദ്ധ എന്ന ചിത്രത്തിലൂടെയാണ് എ ആര്‍ റഹ്‌മാന്‍ മലയാള സിനിമാലോകത്ത് എത്തുന്നത്. യോദ്ധയിലെ തീം മ്യൂസിക് അടക്കം നാല് ഗാനങ്ങളാണ് അദ്ദേഹം ചെയ്തത്. എന്നാല്‍ മലയാള സിനിമക്ക് അദ്ദേഹത്തെ അത്രയധികം വിനിയോഗിക്കാനായില്ല.

ഇപ്പോഴിതാ 28 വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹം മലയാളത്തിലേക്ക് തിരിച്ചെത്തുകയാണ്. ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ സജിമോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഹേഷ് നാരായണനാണ് ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നതും തിരക്കഥാകൃത്തും. സെഞ്ച്വറി ഫിലിംസിന്റെ ബാനറില്‍ ഫഹദിന്റെ പിതാവും സംവിധായകനുമായ ഫാസിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുഷിന്‍ ശ്യാം സംഗീത സംവിധാനം നിര്‍വഹിക്കുന്നു. ജ്യോതിഷ് ശങ്കറാണ് പ്രൊഡക്ഷന്‍ ഡിസൈനിംഗ്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Entertainment Desk

Recent Posts

Movies

തബു ഹോളിവുഡിലേക്ക് ; 'ഡ്യൂണ്‍: പ്രൊഫെസി' എന്ന സീരീസില്‍ അഭിനയിക്കും

More
More
Web Desk 1 day ago
Movies

'സംവിധായകനുവേണ്ടി എല്ലാം ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നതില്‍ സങ്കടമുണ്ട്'- ടൊവിനോ തോമസ്

More
More
Movies

'കട്ടിട്ടോ മോഷ്ടിച്ചിട്ടോ അല്ല സിനിമ ചെയ്തത്'; മലയാളി ഫ്രം ഇന്ത്യ വിവാദത്തില്‍ ഡിജോ ജോസ് ആന്റണി

More
More
Web Desk 5 days ago
Movies

'മഞ്ഞുമ്മല്‍ ബോയ്സി'നെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ അന്വേഷണം

More
More
Movies

വിജയകാന്ത് വീണ്ടും വിജയ്‌ക്കൊപ്പം അഭിനയിക്കും; കുടുംബത്തിന്റെ സമ്മതം വാങ്ങിയെന്ന് സംവിധായകന്‍

More
More
Web Desk 1 month ago
Movies

'ഉന്നത കുലജാതനായ പട്ടി'; വളര്‍ത്തുനായയ്ക്ക് ജാതിപ്പേരിട്ട നടിയെ ട്രോളി സോഷ്യല്‍ മീഡിയ

More
More