സത്യം തുറന്നുപറയാനാകാതെ എല്ലാം നേരിടുകയാണ് ഞാന്‍- നടന്‍ ദിലീപ്‌

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ആരെന്ത് പറഞ്ഞാലും തിരിച്ച് ഒന്നും പറയാനാകാത്ത അവസ്ഥയാണ് തനിക്കെന്ന് നടന്‍ ദിലീപ്. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ടാണ് മാധ്യമങ്ങളെ കാണുന്നതെന്നും ജാമ്യവ്യവസ്ഥകള്‍ പ്രകാരം മറ്റ് കാര്യങ്ങള്‍ സംസാരിക്കുന്നതിന് വിലക്കുണ്ടെന്നും ദിലീപ് പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ദിലീപിന്റെ പ്രതികരണം.

'എന്റെ ഇപ്പോഴത്തെ അവസ്ഥ അറിയാലോ. ജാമ്യത്തിലായതുകൊണ്ട് ആരെന്നെ കല്ലെറിഞ്ഞാലും എനിക്കൊരു പ്രസ് മീറ്റ് വിളിക്കാനാവില്ല. സിനിമയുടെ പ്രമോഷനുവേണ്ടി മാത്രമാണ് മീഡിയയ്ക്ക് മുന്നില്‍ നില്‍ക്കുന്നത്. മറ്റ് വിഷയങ്ങള്‍ സംസാരിക്കാനായി പ്രസ് മീറ്റ് വിളിക്കാനുളള അനുമതിയില്ല. എന്റെ പ്രേക്ഷകരോട് സത്യമെന്തെന്ന് പറയാന്‍ പറ്റാത്ത അവസ്ഥയിലാണ് ഞാനുളളത്. ഞാനിതൊക്കെ ഫേസ് ചെയ്ത് പോവുക എന്നത് മാത്രമേ ചെയ്യാനുളളു' -എന്നാണ് ദിലീപ് പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്  ജാമ്യത്തിലിറങ്ങിയപ്പോള്‍ തന്നെ  ലഭിച്ചെന്നാണ് ദിലീപിന്റെ മുന്‍ സുഹൃത്ത് സംവിധായകന്‍ ബാലചന്ദ്രകുമാർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. 'ദിലീപ് ജാമ്യത്തിലിറങ്ങി 40 ദിവസത്തിനുള്ളില്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടില്‍ ഒരു വിഐപി എത്തിച്ചു. ദിലീപും ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരിയുടെ ഭര്‍ത്താവ് സുരാജും ഉള്‍പ്പെടെയുള്ളവര്‍ അത് കാണുന്നതിന് താന്‍ സാക്ഷിയായി. പൊലീസിന്റെ കൈവശമുണ്ടായിരുന്ന ദൃശ്യങ്ങളുടെ പകര്‍പ്പായിരുന്നു ഇത്. ഏതാണ്ട് ഏഴിലേറെ ക്ലിപ്പുകള്‍ അടങ്ങുന്നതാണ് ഈ ദൃശ്യങ്ങളെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More