കാവിക്കറ പുരണ്ടിട്ടുണ്ടോ എന്നറിയാന്‍ കെ മുരളീധരന്‍ കണ്ണാടി നോക്കണം- മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: കെ മുരളീധരന്‍ അന്ധവിശ്വാസങ്ങളുടെ കൂടാരമാണെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ മുരളീധരന്‍ എം പി നടത്തിയ പരാമര്‍ശങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രി വി ശിവന്‍കുട്ടി. മുഖ്യമന്ത്രിക്കെതിരായ മുരളീധരന്റെ പ്രസ്താവനക്ക് പിന്നില്‍ എന്ത് യുക്തിയാണുള്ളത്, ലോകത്താകെ കൊവിഡ്‌ മഹാമാരി പടര്‍ന്നുപിടിക്കാന്‍ കാരണം മുഖ്യമന്ത്രി പിണറായി വിജയന്‍ ഭരിക്കുന്നത് കൊണ്ടാണ് എന്നാണ് മുരളീധരന്‍ പറഞ്ഞത്. ഒട്ടും ശാസ്ത്രീയമായമല്ലാത്ത, വെറും അബദ്ധജഡിമായ പ്രസ്താവനയാണ് മുരളീധരന്‍ നടത്തിയിരിക്കുന്നത്. ഇതിനുപിന്നില്‍ എന്തു യുക്തിയാണുള്ളത്- മന്ത്രി വി ശിവന്‍കുട്ടി ചോദിച്ചു. 

അന്ധവിശ്വാസങ്ങളുടെ കാര്യത്തില്‍ കെ മുരളീധരന്‍ സംഘപരിവാര്‍ കൂടാരത്തിലാണ്. ചൂട് കൂടിയ സ്ഥലത്ത് കൊവിഡ്‌ ഉണ്ടാവില്ല എന്ന് പറഞ്ഞയാളാണ് മുരളീധരന്‍. ഫ്യൂഡല്‍ മാടമ്പിമാരെപ്പോലെ സംസാരിക്കുന്ന കെ മുരളീധരന്‍ പ്രസ്താവനകള്‍ ഇറക്കുന്നതിനുമുന്‍പ് തന്നില്‍ കാവിക്കറ പുരണ്ടിട്ടുണ്ടോ എന്നറിയാന്‍ കണ്ണാടി നോക്കുന്നത് നന്നായിരിക്കുമെന്നും മന്ത്രി ശിവന്‍കുട്ടി പറഞ്ഞു. അല്ലെങ്കില്‍ കേരളത്തിലെ ചിന്താശേഷിയുള്ള യുവതലമുറയോട് കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു. 

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More