അഡ്വ. രശ്മിത രാമചന്ദ്രന് മയിലമ്മ പുരസ്ക്കാരം

തിരുവനന്തപുരം: പ്ലാച്ചിമട സമര നായിക മയിലമ്മയുടെ പേരില്‍ നല്‍കപ്പെടുന്ന പുരസ്ക്കാരത്തിന് അഭിഭാഷകയും കേരള ഹൈകോടതി പ്ലീഡറുമായ അഡ്വ. രശ്മിത രാമചന്ദ്രന്‍ തെരഞ്ഞെടുക്കപ്പെട്ടു. സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളില്‍ രശ്മിത രാമചന്ദ്രന്‍ നടത്തിയ ഇടപെടലുകളുടെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് നല്‍കുന്നതെന്ന് മയിലമ്മ ഫൌണ്ടേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജനുവരി അഞ്ചിന് നടക്കുന്ന മയിലമ്മ അനുസ്മരണ യോഗത്തില്‍ വെച്ച് മന്ത്രി ജി.ആര്‍ അനില്‍ പുരസ്‌കാരം സമ്മാനിക്കുമെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ രാമദാസ് കതിരൂര്‍ അറിയിച്ചു. വിളയോടി വേണുഗോപാല്‍, ആറുമുഖന്‍ പത്തിച്ചിറ, ഗോമതി എന്നിവരടങ്ങുന്ന ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. പൗരത്വ നിയമങ്ങളില്‍ രശ്മിത രാമചന്ദ്രന്‍ നടത്തിയ ഇടപെടലുകളും സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ ജനകീയ സമരങ്ങള്‍ക്ക് രശ്മിത രാമചന്ദ്രന്‍ നല്‍കിയ പിന്തുണയുമാണ്‌ പുരസ്ക്കാരം നല്കാന്‍ കാരണമായതെന്ന് ജൂറി ബോര്‍ഡ് വ്യക്തമാക്കി. അതേസമയം, ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട സംയുക്ത സൈനീക മേധാവി ബിപിന്‍ റാവത്തിനെ വിമര്‍ശിച്ചതിന്‍റെ പേരില്‍ അടുത്തിടെ സൈബര്‍ ആക്രമണം നേരിടേണ്ടി വന്ന വ്യക്തിയാണ് രശ്മിത രാമചന്ദ്രന്‍. മരണം ഒരാളെയും വിശുദ്ധനാക്കുന്നില്ല' എന്നായിരുന്നു രശ്മിതാ രാമചന്ദ്രന്‍റെ പ്രസ്തവന. 

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 1 day ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 2 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 3 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 4 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More
Web Desk 4 days ago
Keralam

രാജ്യസഭാ സീറ്റില്‍ വിട്ടുവീഴ്ച്ചയില്ലെന്ന് കേരളാ കോണ്‍ഗ്രസ് എം

More
More