തിരുവനന്തപുരം: കെ റെയില്‍ വിവാദങ്ങള്‍ക്കും പാര്‍ട്ടി സമ്മേളനങ്ങള്ക്കുമിടെ മുഖ്യമന്ത്രി പിണറായി വിജയന് അമേരിക്കയിലേക്ക്. ചികിത്സയുമായി ബന്ധപ്പെട്ടാണ് മുഖ്യമന്ത്രി പോകുന്നത്. പൊതുഭരണ വകുപ്പിന്റെ അറിയിപ്പിലാണ് മുഖ്യമന്ത്രി ഈ മാസം 15 മുതല്‍ 29 വരെ അമേരിക്കയിലായിരിക്കും എന്ന കാര്യം അറിയിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
നേരത്തെ ചികിത്സാര്‍ത്ഥം പോയിരുന്ന മിനസോഡയിലെ മയോ ക്ലിനിക്കിലാണ് ഇത്തവണയും ചികിത്സ നടക്കുന്നത്. ഭാര്യ കമല, പഴ്സണല്‍ അസിസ്റ്റന്റ് വി.എം.സുനീഷ് എന്നിവര്‍ കൂടെയുണ്ടാകുമെന്നാണ് അറിയിപ്പില്‍ പറയുന്നത്. ചീഫ് സെക്രട്ടറി വി.പി.ജോയി ആണ് ഇതുസംബന്ധിച്ച ഉത്തരവില്‍ ഒപ്പ് വെച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ തുടര്‍ചികിത്സയുടെ എല്ലാ ചെലവും സര്‍ക്കാര്‍ വഹിക്കുമെന്ന് ഇതുസംബന്ധിച്ച ഉത്തരവില്‍ പറയുന്നു.