ജോര്‍ദ്ദാനില്‍ നിന്ന് രക്ഷിക്കണമെന്നാവശ്യപ്പെട്ട് ബ്ലെസി-പൃഥ്വീരാജ് സംഘം

അമ്മാന്‍ : ജോര്‍ദ്ദാനില്‍ നിന്ന് തങ്ങളെ രക്ഷിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് സംവിധായകന്‍  ബ്ലെസിയും നടന്‍ പൃഥ്വീരാജും അടങ്ങുന്ന സിനിമാ സംഘം നാട്ടിലേക്ക് കത്തയച്ചു. കൊറോണാ വ്യാപനത്തെ തുടര്‍ന്ന് സംഘം അവിടെ കുടുങ്ങിയതായാണ് സന്ദേശത്തില്‍ അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലേക്ക് നിലവില്‍ വിമാന സര്‍വീസുകള്‍ ഇല്ലാത്തതിനാല്‍ സംഘത്തിന് ഇരു രാജ്യങ്ങളുടെയും നയതന്ത്ര ഇടപെടലില്ലാതെ നാട്ടിലെത്താനാവില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് സംവിധായകന്‍  ബ്ലെസി ഫിലിം ചേംബറിന് സന്ദേശം കൈമാറിയിരിക്കുന്നത്.

കൊറോണ പടര്‍ന്നുപിടിക്കാന്‍ തുടങ്ങിയതോടെ ചൊവ്വാഴ്ചയാണ് സൈന്യത്തിന് മേല്‍ക്കൈ കിട്ടും വിധം അബ്ദുള്ളാ രാജാവ് ജോര്‍ദ്ദാനില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. അതിനുമുന്‍പു തന്നെ പ്രധാനമന്ത്രി ഒമര്‍ അബ്ദുള്‍ റസാക്ക് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം കര്‍ശനമായി വിലക്കിക്കൊണ്ട് കര്‍ഫ്യൂവും ലോക്ക് ഔട്ടും പ്രഖ്യാപിച്ചിരുന്നു. ഇതോടെ ജോര്‍ദ്ദാനിലെ എല്ലാ വ്യാപാരകേന്ദ്രങ്ങളും ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടിയിട്ടുണ്ട്.  ഇറാനില്‍ കൊറോണാ  മരണനിരക്ക് കൂടിയ സന്ദര്‍ഭത്തില്‍തന്നെ ജോര്‍ദ്ദാന്‍ കര്‍ശനമായ സാമൂഹ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിത്തുടങ്ങിയിരുന്നു. രാജ്യത്ത് മരണനിരക്ക് കൂടിയതോടെ  അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയാണുണ്ടായത്.

ഈ മാസം എട്ടുവരെ ഇരുപത്തിയഞ്ച് ദിവസത്തേക്കാണ് സംവിധായകന്‍   ബ്ലെസിയും നടന്‍ പൃഥ്വീരാജും അടങ്ങുന്ന ഷൂട്ടിംഗ് സംഘം ബ്ലെസി സംവിധാനം ചെയ്യുന്ന "ആടു ജീവിതം''-എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി ജോര്‍ദ്ടനിലേക്ക് പോയത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ഷൂട്ടിംഗ് നിര്‍ത്തിവക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. സംഘത്തില്‍ 58 - പേരാണുള്ളത്. ഇവരുടെ വിസാ കാലാവധി ഒരാഴ്ചക്കകം തീരും. സംഘം സാമ്പത്തീക ഞെരുക്കവും അനുഭവിക്കുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്ന് രക്ഷിച്ച് നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാറുമായി ബന്ധപ്പെടണ മെന്നാവശ്യപ്പെട്ടാണ് ബ്ലെസി ഫിലിം ചേംബറിന് സന്ദേശം കൈമാറിയിരിക്കുന്നത്.




Contact the author

Web Desk

Recent Posts

Web Desk 17 hours ago
Keralam

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ശസ്ത്രക്രിയ പിഴവ്

More
More
Web Desk 1 day ago
Keralam

നിരണത്ത് പക്ഷിപ്പനി: ആറായിരത്തോളം താറാവുകളെ കൊന്നൊടുക്കും

More
More
Web Desk 2 days ago
Keralam

14 വര്‍ഷത്തോളം വേര്‍പിരിഞ്ഞുകഴിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിക്കുന്നു

More
More
Web Desk 3 days ago
Keralam

വിരലിന് പകരം നാവിന് ശസ്ത്രക്രിയ; ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി

More
More
Web Desk 4 days ago
Keralam

ജോസ് കെ മാണി സിപിഎമ്മിന്റെ അരക്കില്ലത്തില്‍ വെന്തുരുകാതെ യുഡിഎഫിലേക്ക് മടങ്ങണം- കോണ്‍ഗ്രസ് മുഖപത്രം

More
More
Web Desk 4 days ago
Keralam

നവവധുവിന് ക്രൂരമര്‍ദ്ദനം; കേസെടുക്കാതിരുന്ന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

More
More