യോഗീ മോദിമാര്‍ക്ക് സ്തുതിപാടുമ്പോള്‍ യൂസഫലി മതേതര ജനതയെ കൊഞ്ഞനംകുത്തുകയാണ്- ടി. പി. അഷറഫലി

മോദിക്ക് പ്രാര്‍ത്ഥനാ സന്ദേശവുമായി എത്തിയ മലയാളി വ്യവസായി എം. എ. യൂസഫലിക്കെതിരെ വിമര്‍ശനവുമായി എം എസ് എഫ് ദേശീയ പ്രസിഡന്റ് ടി. പി. അഷറഫലി. പഞ്ചാബില്‍ തെരഞ്ഞെടുപ്പ് റാലിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനം പ്രതിഷേധക്കാര്‍ തടഞ്ഞ സംഭവത്തില്‍ യൂസഫലി നടത്തിയ പ്രതികരണമാണ് ശക്തമായ വിമര്‍ശനത്തിനു കാരണമായത്. 

''പഞ്ചാബില്‍ വെച്ച് നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് യാത്ര തടസ്സപ്പെട്ടത് വളരെ സങ്കടകരവും നിര്‍ഭാഗ്യകരവുമാണ്. നമ്മുടെ രാജ്യത്തെ തുടര്‍ന്നും നയിക്കാനും വരും തലമുറയ്ക്ക് സമൃദ്ധിയുണ്ടാകാനും പ്രധാനമന്ത്രിയ്ക്ക് നല്ല ആരോഗ്യവും ദീര്‍ഘായുസ്സും ലഭിക്കാന്‍ ഞങ്ങള്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടത്തി,'' എന്നാണ് യൂസഫലി ട്വിറ്ററില്‍ കുറിച്ചത്.

എന്നാൽ ഇത് പോലുള്ള സ്തുതിഗീതങ്ങളും പ്രാർത്ഥനകളുമായി വന്ന് വർഗീയ, ഫാഷിസ്റ്റ് വിരുദ്ധ, മതേതര ജനതയെ കൊഞ്ഞനം കുത്തരുതെന്ന് അഷറഫലി പറയുന്നു. ഇന്ത്യയിൽ ഇനിയും ലുലു മാളുകളും, വ്യവസായ പാർക്കുകളും തുറക്കാൻ ഇന്ത്യൻ വ്യാപാര, വ്യവസായത്തെ നിയന്ത്രിക്കാൻ മോഡിയുടേയും, യോഗിയുടേയും പിന്തുണ വേണ്ടിവരും. എന്നാല്‍, വർഗീയ,ഫാഷിസ്റ്റ് വിരുദ്ധ ജനതക്ക് അതിൻ്റെ ആവശ്യമില്ലെന്നും അദ്ദേഹം പറയുന്നു.

ടി. പി. അഷറഫലിയുടെ കുറിപ്പ്:

പ്രിയപ്പെട്ട യൂസുഫലി സാഹിബ്,

ലോകം കീഴടക്കിയ ഒരു മലയാളി വ്യവസായി എന്ന നിലയിൽ താങ്കളോട് മതിപ്പുണ്ട്. ജീവകാരുണ്യ സാമൂഹ്യ സേവന പ്രവർത്തന രംഗത്തെ താങ്കളുടെ സഹായങ്ങൾ കണ്ട് സ്നേഹവും ബഹുമാനവുമുണ്ട്.

എന്നാൽ ഇത് പോലുള്ള സ്തുതിഗീതങ്ങളും പ്രാർത്ഥനകളുമായി വന്ന് വർഗീയ, ഫാഷിസ്റ്റ് വിരുദ്ധ, മതേതര ജനതയെ കൊഞ്ഞനം കുത്തരുത്. താങ്കൾക്ക് എല്ലാം കച്ചവടമാകും. ഇന്ത്യയിൽ ഇനിയും ലുലു മാളുകളും, വ്യവസായ പാർക്കുകളും തുറക്കാൻ ഇന്ത്യൻ വ്യാപാര, വ്യവസായത്തെ നിയന്ത്രിക്കാൻ മോഡിയുടേയും, യോഗിയുടേയും പിന്തുണ വേണ്ടിവരും. 

എന്നാൽ വർഗീയ, ഫാഷിസ്റ്റ് വിരുദ്ധ ജനതക്ക് അതിൻ്റെ ആവശ്യമില്ല. മോഡിയെ പഞ്ചാബിൽ തടഞ്ഞവർ പഞ്ചാബ് വിഭജിക്കണമെന്ന് മുദ്രാവാക്യം വിളിച്ചല്ല തടഞ്ഞത്. അവരുടെ ഗോതമ്പ്, നെൽപാടങ്ങൾ അവർക്ക് നൽകണം, ഞങ്ങൾ ഈ മണ്ണിൻ്റെ ഉടമകളായ കർഷകരാണെന്ന് പറഞ്ഞാണ്.

പ്രാർത്ഥന നടത്താൻ അത് റോഡപകടമോ വാഹന തകരാറോ പോലുള്ള ആപത്തുകളായിരുന്നില്ല, സമരമാണ്. എനിക്കും നിങ്ങൾക്കും വേണ്ടിയുള്ള സമരം. അതിൽ രാഷ്ട്രീയം മറന്നു പ്രാർത്ഥന സമ്മാനിക്കേണ്ടുന്ന സവിശേഷ സിമ്പതി എന്താണെന്നറിയില്ല.

ജന വിരുദ്ധ നിയമങ്ങൾ ഉണ്ടാവുമ്പോൾ പ്രതിഷേധവും സമരവുമുണ്ടാവും അതാണ് ജനാധിപത്യത്തിൻ്റെ സവിശേഷത. രാജ്യം കണ്ട ഉജജ്വല സമരമായ ആ കർഷകസമരം വഴി ജനങ്ങൾക്ക് മുന്നിൽ മുട്ട്കുത്തിയിരിക്കുകയാണ് മോഡി. താങ്കളുടെ ഈ മോഡി സ്തുതിഗീതം വഴി മഹത്തായ കർഷകസമരത്തെയും, രാജ്യത്തെ വർഗീയ, ഫാഷിസ്റ്റ് വിരുദ്ധമുന്നേറ്റത്തേയും താങ്കൾ പരിഹസിക്കുകയാണ്.

Contact the author

Web Desk

Recent Posts

Web Desk 16 minutes ago
Social Post

നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനുശേഷം രാജ്യത്തെ തൊഴിലില്ലായ്മ 85 ശതമാനമായി വര്‍ധിച്ചു

More
More
Web Desk 1 hour ago
Social Post

ടൈറ്റാനിക്കിലെ മെനു കാര്‍ഡ്‌

More
More
Web Desk 1 day ago
Social Post

കേരളത്തേക്കാള്‍ നീളമുള്ള ഗുഹ

More
More
Web Desk 1 day ago
Social Post

ഒന്നരക്കോടിയ്ക്ക് സ്കോട്ട്ലന്‍ഡില്‍ ഒരു ദ്വീപ്‌ സ്വന്തമാക്കാം

More
More
Web Desk 1 day ago
Social Post

എന്താണ് ഇന്റര്‍പോളിന്റെ 'ബ്ലൂ കോര്‍ണര്‍ നോട്ടീസ്'

More
More
Web Desk 2 days ago
Social Post

ബോണ്ടുവാങ്ങി ബോണ്ടായ മാര്‍ട്ടിന്‍

More
More