വിശ്വാസികള്‍ക്കും സിപിഎമ്മില്‍ മെമ്പര്‍ഷിപ്പ് നല്‍കും- കോടിയേരി ബാലകൃഷ്ണന്‍

കോഴിക്കോട്: മതവിശ്വാസികളായ ആളുകള്‍ക്കും പാര്‍ട്ടിയില്‍ അംഗത്വം നല്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനെതിരെ മുസ്ലീം സംഘടനകളില്‍ ചിലര്‍ നടത്തിയ പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി വിശ്വാസികളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മിലുള്ള ബന്ധത്തെപറ്റി പരാമര്‍ശിച്ചത്. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുകയാണ്. എന്നാല്‍ ബിജെപിയെ നേരിടാന്‍ തക്കനിലയിള്ള സമീപനമല്ല കോണ്‍ഗ്രസിന്‍റെത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോണ്‍ഗ്രസ് വിശ്വസിക്കാന്‍ കൊള്ളാത്ത പാര്‍ട്ടിയായി മാറി. രാജ്യം ഹിന്ദുക്കള്‍ ഭരിക്കണം എന്നാണ്  രാഹുല്‍ ഗാന്ധി പറഞ്ഞത്. രാജ്യത്തെ ബൂര്‍ഷ്വാ വര്‍ഗ്ഗത്തിനായി നിലകൊള്ളുന്ന രണ്ട് പാര്‍ട്ടികളാണ്‌ ബിജെപിയും കോണ്‍ഗ്രസും- പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കോടിയേരി പറഞ്ഞു. വെസ്റ്റ്ഹില്‍ സമുദ്ര ഓഡിറ്റോറിയത്തില്‍ ഒരുക്കിയ എം കേളപ്പന്‍ നഗറിലാണ് സിപിഎം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം നടക്കുന്നത്. ജില്ലാ കമ്മിറ്റിയംഗങ്ങള്‍ ഉള്‍പ്പെടെ 250 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ബുധനാഴ്ച വൈകീട്ട് കോഴിക്കോട് കടപ്പുറത്താണ് സമാപന സമ്മേളനം നടക്കുക. വൈകീട്ട് പോളിറ്റ്ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More