കാട്ടുപന്നിയുടെ ഇടിയേറ്റുവീണ ബൈക്ക് യാത്രികന്‍ മരിച്ചു

കോഴിക്കോട്: കാട്ടുപന്നിയുടെ ഇടിയേറ്റ് മറിഞ്ഞ ബൈക്ക് യാത്രക്കാരന്‍ മരണപ്പെട്ടു. കോഴിക്കോട് ബൈപ്പാസില്‍ തൊണ്ടയാടിനു സമീപമാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികനായ സിദ്ദീക്ക് എന്ന മുപ്പത്തിമൂന്നുകാരനായ യുവാവാണ് ഇന്ന് രാവിലെ (വ്യാഴം) യുണ്ടായ അപകടത്തില്‍ മരണപ്പെട്ടത്. അതിരാവിലെയായിരുന്നു അപകടം. 

ചേളന്നൂര്‍ സ്വദേശിയായ സിദ്ദീക്ക് ഓടിച്ചിരുന്ന ബൈക്കില്‍ കുറുകെ ഓടിവന്ന പന്നി ഇടിക്കുകയായിരുന്നു എന്നാണ് വിവരം. തല്‍ക്ഷണം മറിഞ്ഞുവീണ സിദ്ദീക്ക് തലയിടിച്ചാണ് മരണപ്പെട്ടത്. ഉടന്‍ തന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാട്ടുപന്നിയുടെ ഇടിയില്‍ പരിക്കേറ്റുള്ള മരണം ഇത് ആദ്യത്തേതല്ല. കഴിഞ്ഞ നവംബറില്‍ നെന്മാറ അയിലൂര്‍ ഒലിപ്പാറ കണിക്കുന്നേല്‍ മാണി കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരണപ്പെട്ടിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കാട്ടില്‍നിന്ന് പന്നിയിറങ്ങി കൃഷി നശിപ്പിക്കുന്നതും ആളുകളെ ആപയപ്പെടുന്നതും മലയോര ഗ്രാമങ്ങളിലും വനാതിര്‍ത്തി പങ്കിടുന്ന ഗ്രാമങ്ങളിലും വലിയ ഭീതി പരത്തിയിട്ടുണ്ട്. ഇതില്‍ ഇടപെട്ട് പരിഹാരം കാണാന്‍ തയാറാകാത്ത അധികൃതരുടെ അനാസ്ഥക്കെതിരെ വലിയ പ്രതിഷേധവും ഉയര്‍ന്നുവന്നിരുന്നു. തൊണ്ടയാഡില്‍ എങ്ങനെ കാട്ടുപന്നി എത്തിഎന്നത് സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്.     

Contact the author

Web Desk

Recent Posts

Web Desk 8 hours ago
Keralam

എല്‍ ഡി എഫില്‍ കൂടിയാലോചനകളില്ല - കെ ബി ഗണേഷ് കുമാര്‍

More
More
EWe 13 hours ago
Keralam

ഭാരത് ജോഡോ യാത്ര തടുക്കാനുള്ള രാഷ്ട്രീയ വളർച്ച മോദിക്ക് ആയിട്ടില്ല - കെ സുധാകരന്‍

More
More
Web Desk 13 hours ago
Keralam

ബിബിസി ഡോക്യുമെന്‍ററി ഗുജറാത്ത് കലാപത്തിന്‍റെ നേര്‍ക്കാഴ്ച്ച - മല്ലിക സാരാഭായ്

More
More
Web Desk 14 hours ago
Keralam

എന്റെ മകള്‍ നടക്കാന്‍ തുടങ്ങി, ശക്തമായി തിരിച്ചുവരും; അപര്‍ണ ഗൗരിയുടെ ചിത്രം പങ്കുവെച്ച് പിതാവ്

More
More
Web Desk 1 day ago
Keralam

അനില്‍ ആന്റണി എ കെ ആന്റണിയുടെ മനസ് വേദനിപ്പിക്കരുത് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

മക്കള്‍ പി എഫ് ഐക്കാരായതിന് കുടുംബാംഗങ്ങള്‍ എന്തുപിഴച്ചു- കെ എം ഷാജി

More
More