കാല്‍നൂറ്റാണ്ടുകാലം വയനാട്ടില്‍ സിപിഎം സെക്രട്ടറിയായിരുന്ന പി എ മുഹമ്മദ്‌ അന്തരിച്ചു

കല്‍പ്പറ്റ: വയനാട് ജില്ലാ സിപിഎം സെക്രട്ടറിയായി കാല്‍നൂറ്റാണ്ട് പ്രവര്‍ത്തിച്ച പി എ മുഹമ്മദ് അന്തരിച്ചു. ഇന്ന് രാവിലെ 11. 30 ഓടെ വൈത്തിരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 84 വയസ്സായിരുന്നു. വ്യാഴാഴ്ചയാണ് പി എ മുഹമ്മദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 

വയനാട് ജില്ലാ രൂപീകരണം മുതല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന പി എ മുഹമ്മദ് 25 വര്‍ഷത്തോളം ജില്ലാ സെക്രട്ടറി എന്ന നിലയില്‍ പ്രവര്‍ത്തിച്ചു. സി ഐ ടി യു ജില്ലാ പ്രസിഡണ്ട്, സിപിഎം സംസ്ഥാന കമ്മിറ്റിയംഗം, ദേശാഭിമാനി ഡയറക്ടര്‍ ബോര്‍ഡ് അംഗം തുടങ്ങി വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച് കോഴിക്കോട് മലബാര്‍ കൃസ്ത്യന്‍ കോളേജില്‍ ചേര്‍ന്ന പി എ മുഹമ്മദ്‌ പക്ഷേ സാമ്പത്തിക പരാധീനത മൂലം പഠനം നിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് മടക്കിമല സര്‍വീസ് സഹകരണ ബാങ്കില്‍ ജോലി ലഭിച്ചെങ്കിലും കമ്മ്യൂണിസ്റ്റായതിനാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. കണിയാമ്പറ്റ പരേതരായ പന്തനംകുന്നന്‍ ആലിക്കുട്ടി- കുഞ്ഞാമിന ദമ്പതികളുടെ മകനാണ്. പരേതയായ നബീസയാണ് ഭാര്യ. നിഷാദ് (കെഎസ്ഇബി), നെരൂദ  (എഞ്ചിനീയര്‍, കെഎസ്ഇബി), പരേതനായ സലിം എന്നിവരാണ് മക്കള്‍. ഹാജറ (എസ് എസ് എ ഓഫീസ്), സീന, മിസ്രി എന്നിവരാണ് മരുമക്കള്‍. 

പി എ മുഹമ്മദിന്‍റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ അനുശോചിച്ചു.

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More