'പണ്ട് അഞ്ച് കോണ്‍ഗ്രസുകാര്‍ സമരം ചെയ്തപ്പോള്‍ മരണത്തിന്റെ വ്യാപാരികളാക്കിയവരാണ് ഇന്ന് ആയിരങ്ങളെക്കൂട്ടി സമ്മേളനം നടത്തുന്നത്' - രമേശ് ചെന്നിത്തല

തിരുവനന്തപുരം: പണ്ട് അഞ്ച് കോണ്‍ഗ്രസുകാര്‍ സമരം ചെയ്യാന്‍ പോയപ്പോള്‍ മരണത്തിന്റെ വ്യാപാരികളെന്ന് അവരെ വിളിച്ചവരാണ് ഇന്ന് ആയിരങ്ങളെക്കൂട്ടി സമ്മേളനം നടത്തുന്നത് എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടി സമ്മേളനങ്ങള്‍ കൊഴുപ്പിക്കാനുളള ജാഗ്രത കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ കാണിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.'മന്ത്രിമാര്‍ അവരുടെ ഓഫീസുകളിലേക്ക് വരുന്നില്ല. മുഖ്യമന്ത്രിയുടെ മോണിറ്ററിംഗും നടക്കുന്നില്ല. അദ്ദേഹം അമേരിക്കയിലേക്ക് പോയപ്പോള്‍ ബദല്‍ സംവിധാനം വേണമായിരുന്നു. സംസ്ഥാനത്ത് പരിശോധനകള്‍ കൂട്ടുന്നതിനുപകരം ഡോളോ കഴിച്ച് വീട്ടിലിരിക്കാനാണ് പറയുന്നത്. സി പി എമ്മിന് ജനങ്ങളോട് എന്ത് പ്രതിബന്ധതയാണുളളത്?'- രമേശ് ചെന്നിത്തല ചോദിച്ചു.

അന്ന് കേരളത്തിലെ കുറഞ്ഞ ടി പി ആര്‍ കാണിച്ച് വിദേശമാധ്യമങ്ങളില്‍ പോലും പരസ്യം കൊടുത്തും വാര്‍ത്ത എഴുതിപ്പിച്ചും വീമ്പെളക്കിയവര്‍ക്ക് ഇന്ന് എന്താണ് പറയാനുളളത്. പൊതുജനങ്ങള്‍ക്ക് അവരുടെ വിവാഹങ്ങള്‍ക്കും മറ്റ് ചടങ്ങുകള്‍ക്കും 20 പേര്‍ മതി എന്ന് കര്‍ശന നിര്‍ദേശം നല്‍കുന്ന സര്‍ക്കാരിന് എങ്ങനെയാണ് പാര്‍ട്ടി സമ്മേളനങ്ങള്‍ക്ക് 185 പേര്‍ക്ക് അനുമതി നല്‍കാന്‍ സാധിക്കുന്നത്. ഭരിക്കുന്ന പാര്‍ട്ടി തന്നെ ആയിരങ്ങളെ പങ്കെടുപ്പിച്ച് തിരുവാതിര നടത്തിയില്ലേ അതുപോലെ ഞങ്ങളും ചെയ്യും എന്ന് ജനം പറഞ്ഞുതുടങ്ങിയാല്‍ എങ്ങനെ അവരെ തടയും. മാര്‍ഗദര്‍ശികളാവേണ്ടവര്‍ തന്നെ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തുകയാണ്- രമേശ് ചെന്നിത്തല പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കാസര്‍ഗോഡ് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ കളക്ടര്‍ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയാണ് പിന്‍വലിപ്പിച്ചതെന്നും അതിനുതെളിവാണ് സംഭവത്തിനുശേഷം കളക്ടര്‍ അവധിയില്‍ പ്രവേശിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പണ്ട് അഞ്ച് കോണ്‍ഗ്രസുകാര്‍ സമരം ചെയ്യാന്‍ പോയപ്പോള്‍ മരണത്തിന്റെ വ്യാപാരികളെന്ന് അവരെ വിളിച്ചവരാണ് ഇന്ന് ആയിരങ്ങളെക്കൂട്ടി സമ്മേളനം നടത്തുന്നത്. നിലവിലെ അവസ്ഥയ്ക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതല്ല പരിഹാരം. ആരോഗ്യമന്ത്രി മാത്രം വിചാരിച്ചാല്‍ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ പറ്റില്ല. അവര്‍ക്ക് പരിചയക്കുറവുണ്ട്. ശരിക്കും കൊവിഡ് പ്രതിരോധം ഡോളോയിലൂടെയാണ്. ഡോളോയ്ക്ക് നന്ദി-രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More