സംസ്ഥാന സമ്മേളനം നീട്ടിവെക്കാന്‍ സിപിഎമ്മില്‍ ആലോചന

തിരുവനന്തപുരം: ഒമൈക്രോണ്‍ സാമൂഹിക വ്യാപനം സംഭവിച്ചുവെന്ന ആരോഗ്യ വകുപ്പിന്‍റെ റിപ്പോര്‍ട്ട്‌ പുറത്ത് വന്നതിന്‍റെ പിന്നാലെ സിപിഎം സംസ്ഥാന സമ്മേളനം മാറ്റിവെക്കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച്‌ ഒന്ന് മുതല്‍ നാല് വരെ ഏറണാകുളം ജില്ലയില്‍ വെച്ചാണ് സംസ്ഥാന സമ്മേളനം നടത്താന്‍ സി പി എം ആദ്യം തീരുമാനിച്ചത്. എന്നാല്‍ ഫെബ്രുവരി പകുതിയോടെ കൊവിഡ് രൂക്ഷമാകുമെന്ന റിപ്പോര്‍ട്ട്‌ വന്നതിന്‍റെ അടിസ്ഥാനത്തിലാണ് സമ്മേളനം നീട്ടിവെക്കാന്‍ സിപിഎം സെക്രട്ടറിയേറ്റ് തീരുമാനിച്ചത്. പാര്‍ട്ടി സമ്മേളനം മാര്‍ച്ച് അവസാനത്തേക്ക് നടത്താനാണ് നേതാക്കള്‍ ആലോചിക്കുന്നത്.

ഏപ്രില്‍ ആദ്യ ആഴ്ച നടത്തുന്ന പാര്‍ട്ടി കോണ്‍ഗ്രസ് മാറ്റുന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. ഏപ്രില്‍ മാസത്തെ സാഹചര്യം വിലയിരുത്തി കൂടിയാലോചനകള്‍ക്ക് ശേഷം തീരുമാനം എടുക്കാമെന്നാണ് നേതാക്കള്‍ കണക്ക് കൂട്ടുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലാ സമ്മേളനങ്ങള്‍ നടത്തിയതിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് സംസ്ഥാന സമ്മേളനത്തിന്‍റെ കാര്യത്തില്‍ പാര്‍ട്ടി ഇത്തരമൊരു തീരുമാനം കൈകൊണ്ടിരിക്കുന്നതെന്നാണ് കരുത്തുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

കൊവിഡിനെ തുടര്‍ന്ന് കാസര്‍കോട്, തൃശൂര്‍ ജില്ലാ സമ്മേളനങ്ങള്‍ ചുരുക്കുകയും ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവെക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം, തൃശ്ശൂര്‍ ജില്ലകളില്‍ നടത്തിയ തിരുവാതിരയും, പാലക്കാട്‌ നടത്തിയ കന്നുപൂട്ട്‌ മത്സരവുമാണ് ജില്ലാ സമ്മേളനങ്ങളുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് ഏറ്റവും അധികം വിമര്‍ശനങ്ങള്‍ ഏറ്റുവങ്ങേണ്ടി വന്ന പൊതുപരിപാടികള്‍. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 week ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 week ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 1 week ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 1 week ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More