ഇന്ന് നികേഷ് കുമാറിനെ ഒറ്റപ്പെടുത്തിയാല്‍ നാളെ ഇത്തരം പ്രവൃത്തികള്‍ ചെയ്യാന്‍ ആളില്ലാതാവും- ഹരീഷ് വാസുദേവന്‍

നടി ആക്രമിക്കപ്പെട്ട കേസിലെ നിയമനടപടികള്‍ ചര്‍ച്ച ചെയ്തതിന് റിപ്പോര്‍ട്ടര്‍ ടി വി എംഡി നികേഷ് കുമാറിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി അഡ്വ. ഹരീഷ് വാസുദേവന്‍. കേരളത്തിലെ ജനങ്ങളെ ദിലീപുമായി ബന്ധപ്പെട്ട കേസ് റിപ്പോര്‍ട്ട് ചെയ്ത് അറിയിക്കേണ്ടതില്ല എന്ന് കോടതി ഉത്തരവിടുമ്പോള്‍ അതിനെ മേല്‍ക്കോടതിയില്‍ പോയി വെല്ലുവിളിക്കാന്‍ കേരളത്തിലെ ഒരു മാധ്യമങ്ങള്‍ക്കും തോന്നിയില്ലെന്നത് കേരളത്തിന്റെ മാധ്യമചരിത്രത്തിലെ തന്നെ കറുത്ത ഏടാണെന്ന് ഹരീഷ് വാസുദേവന്‍ പറഞ്ഞു. ബാലചന്ദ്രകുമാറിന്റെ ഇന്റര്‍വ്യൂവോ മൊഴിയോ പ്രസിദ്ധീകരിക്കുന്നത് ഒരിക്കലും ഗാഗ് ഓര്‍ഡറിന്റെ ലംഘനമല്ല. വിചാരണാ നടപടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ അത് ഗാഗ് ലംഘനമാവു എന്നും ഹരീഷ് വാസുദേവന്‍ കൂട്ടിച്ചേര്‍ത്തു. 

'ദിലീപിന്റെ കേസ് റിപ്പോര്‍ട്ട് ചെയ്യരുതെന്ന കോടതി ഉത്തരവ് നിലനില്‍ക്കുന്നിടത്തോളം അത് ലംഘിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന് നികേഷ് കുമാറിന് അറിയാം. കേരളത്തിലെ മാധ്യമങ്ങള്‍ക്ക് ഈ വാര്‍ത്തകള്‍ ജനങ്ങളെ അറിയിക്കണമെന്ന് നിര്‍ബന്ധമില്ലാത്ത ഇടത്താണ് നികേഷ് കുമാര്‍ ആ നിയമങ്ങള്‍ ലംഘിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ തീരുമാനിച്ചത്. അതിന്റെ വില നികേഷ് ഒറ്റയ്ക്ക് കൊടുക്കണോ സമൂഹവും മാധ്യമപ്രവര്‍ത്തകരും ഒറ്റക്കെട്ടായോ കൊടുക്കണോ എന്നാണ് നമ്മള്‍ ആലോചിക്കേണ്ടത്. നമ്മളിപ്പോള്‍ നികേഷ് കുമാറിനെ ഒറ്റപ്പെടുത്തിയാല്‍ നാളെ ഈ പ്രവൃത്തി ചെയ്യാന്‍ ആളില്ലാതാവും'- ഹരീഷ് വാസുദേവന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നടന്‍ ദിലീപ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നികേഷ് കുമാറിനെതിരെ  പൊലീസ് കേസെടുത്തിരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണയുടെ വിവരങ്ങള്‍ പുറത്തുവിടണമെന്ന ഉദ്ദേശത്തോടെ 2021 ഡിസംബര്‍ 27-ന് ചാനല്‍ ചര്‍ച്ച നടത്തുകയും അത് യൂട്യൂബിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു എന്നാണ് നികേഷിനെതിരായ കേസ്. ഐ പി സി സെക്ഷന്‍ 228 എ (3) പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More