ലോകായുക്ത ഭേദഗതിക്ക് കാരണം ജലീലിന്റെ വ്യക്തിപരമായ അനുഭവങ്ങളല്ല- കോടിയേരി

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിക്ക് കാരണം ജലീലിന്റെയൊ മറ്റാരുടെയെങ്കിലുമൊ വ്യക്തിപരമായ അനുഭവങ്ങളല്ലെന്നും നിയമത്തിന്റെ പഴുതുകളാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍. ലോകായുക്തയിലെ സെക്ഷന്‍ 14 -ല്‍ ചില പോരായ്‌മകളുണ്ട്. ആ പഴുതുകള്‍ ഉപയോഗിച്ച് അധികാരത്തില്‍ എത്തുന്ന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സാധിക്കും. അത്തരം പോരായ്മകള്‍ ഇല്ലാതാക്കുവാനാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. അല്ലാതെ ആരുടെയും വ്യക്തിപരമായ അനുഭവങ്ങള്‍ മുന്‍നിര്‍ത്തിയില്ല പുതിയ ഓര്‍ഡിനസ് പുറത്തിറക്കിയിരിക്കുന്നത് എന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. ലോകായുക്തയായി സിറിയക് ജോസഫിനെ നിയമിച്ചത് ഒന്നാം പിണറായി സര്‍ക്കാരാണ്. നിയമം അനുസരിച്ച് മാത്രമാണ് അത്തരം നിയമനങ്ങള്‍ നടക്കുന്നതെന്നും മറിച്ച് രാഷ്ട്രീയ ലക്ഷ്യങ്ങളൊന്നും അതിനുപിന്നില്‍ ഇല്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. ലോകായുക്തയിലേക്ക് ഒരാളെ പരിഗണിക്കുന്നതിന് മുന്‍പ് ആളുടെ യോഗ്യതയും മാനദണ്ഡവും പരിശോധിക്കുമെന്നും കോടിയേരി വ്യക്തമാക്കി.

ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ ഗുരുതര ആരോപണങ്ങളാണ് കുറച്ച് ദിവസങ്ങളായി ജലീല്‍ ഉന്നയിക്കുന്നത്. തക്ക പ്രതിഫലം കിട്ടിയാൽ എന്ത് കടുംകയ്യും ആർക്ക് വേണ്ടിയും ചെയ്യുന്ന ആളാണ് ലോകായുക്ത. സുപ്രീം കോടതിയിൽ മൂന്നര കൊല്ലത്തിനിടയിൽ കേവലം 6 വിധികൾ മാത്രം പറയുകയും അഭയ കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയും ചെയ്ത മഹാനാണ് പന്ത്രണ്ട് ദിവസം കൊണ്ട് കേസ് ഫയലിൽ സ്വീകരിച്ച് വാദം കേട്ട് എതിർ കക്ഷിയെ വിസ്തരിക്കുക പോലും ചെയ്യാതെ വെളിച്ചത്തെക്കാളും വേഗതയിൽ തനിക്കെതിരെ വിധി പറഞ്ഞതെന്നുമായിരുന്നു ജലീലിന്‍റെ ആരോപണം. എന്നാല്‍ ജലീലിന്‍റെ വിമര്‍ശനം ഏറ്റെടുക്കാനോ പൂര്‍ണമായി തള്ളികളയാനോ സിപിഎം നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. 

 മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ലോകായുക്തയുടെ അധികാരപരിധിക്കുറക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തിയിട്ടുണ്ട്. പൊതുപ്രവര്‍ത്തകര്‍ക്കെതിരെ അഴിമതി ആരോപണങ്ങൾ തെളിയിക്കപ്പെട്ടാൽ അവർ ആ സ്ഥാനത്ത് തുടരാന്‍ അർഹരല്ലെന്ന് വിധിക്കാന്‍ നിലവില്‍ ലോകായുക്തയ്ക്ക് സാധിക്കും. എന്നാല്‍ അത്തരം വിധികള്‍ സ്വീകരിക്കാനോ തള്ളികളയാനോ മുഖ്യമന്ത്രിക്കോ ഗവര്‍ണര്‍ക്കോ സാധിക്കുന്ന തരത്തിലുള്ള പുതിയ ഓര്‍ഡിനന്‍സാണ് സര്‍ക്കാര്‍ കൊണ്ടു വന്നിരിക്കുന്നത്. ലോകായുക്ത നില നിൽക്കുന്നത് നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. അതുകൊണ്ട് തന്നെ ലോകായുക്തയെ അപ്രസക്തമാക്കാൻ സംസ്ഥാന സർക്കാരിന് സാധിക്കും.

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

സിനിമയില്‍ നിന്നും ഇടവേള എടുത്തതല്ല, എന്നെ മനപൂര്‍വ്വം ഒഴിവാക്കിയതാണ് - ധര്‍മജന്‍ ബോള്‍ഗാട്ടി

More
More
Web Desk 1 day ago
Keralam

നടി നവ്യാ നായര്‍ ആശുപത്രിയില്‍

More
More
Web Desk 1 day ago
Keralam

പ്ലസ് ടു പരീക്ഷാഫലം പിന്‍വലിച്ചെന്ന് വ്യാജ വാര്‍ത്ത നല്‍കിയ ബിജെപി നേതാവ് അറസ്റ്റില്‍

More
More
Web Desk 1 day ago
Keralam

റസാഖ് പയമ്പ്രോട്ടിന്റെ ആത്മഹത്യ; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ ഇന്ന് പരാതി നല്‍കും

More
More
Web Desk 2 days ago
Keralam

അങ്കമാലിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്ക്

More
More
Web Desk 2 days ago
Keralam

രാജ്യത്തെ ഒറ്റുകൊടുത്തയാളുടെ ജന്മദിനത്തില്‍ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം; രക്തസാക്ഷികളെ അപമാനിക്കുന്നതിന് തുല്യമെന്ന് മുഹമ്മദ് റിയാസ്

More
More