വഖഫ്: ലീഗ് ഇഷ്ടമുള്ളത് പോലെ സമരം ചെയ്യട്ടെ; സമസ്ത നിലപാടില്‍ മാറ്റമില്ല - ജിഫ്രി മുത്തുക്കോയ തങ്ങള്‍

കോഴിക്കോട്: വഖഫ് നിയമന വിവാദത്തില്‍ മുസ്ലിം ലീഗിന്റെ നിലപാടിനെതിരെ സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ. മുസ്ലിം ലീഗ് അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ സമരവുമായി നീങ്ങട്ടെയെന്നും സമസ്തയുടെ തീരുമാനത്തില്‍ യാതൊരുവിധത്തിലുള്ള മാറ്റവുമുണ്ടാവില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. ഈ വിഷയത്തില്‍ നേരത്തെ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയതാണ്. അദ്ദേഹം വാക്കു പാലിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇനിയും ചര്‍ച്ചകള്‍ അവശ്യമാണെങ്കില്‍ അതിനും തയ്യാറാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. വഖഫ് ബോർഡ് നിയമന വിവാദത്തിൽ മുസ്‌ലിം ലീഗ് പ്രക്ഷോഭം ഇനിയും ശക്തമാക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമിന്‍റെ പ്രസ്തവാനക്ക് മറുപടി പറയുകയായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങള്‍. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

വഖഫ് പ്രക്ഷോഭത്തിൽ സമസ്തയുടെ നിലപാട് തീരുമാനിക്കേണ്ടതും പറയേണ്ടതും സമസ്തയാണ്. ചിലപ്പോഴൊക്കെ മതസംഘടനകൾ സ്വന്തം നിലയിലും നിലപാടെറുക്കാറുണ്ട്. അത് ലീഗിന് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാറില്ല. മുസ്ലിം ലീഗ് രാഷ്ട്രീയ പാർട്ടിയാണെന്നുമായിരുന്നു ലീഗ് സംസ്ഥാന സെക്രട്ടറിയുടെ പി.എം.എ സലാമിന്‍റെ പരാമർശം. വഖഫ് നിയമനം പി എസി ക്ക് വിട്ട തീരുമാനത്തിനെതിരെയാണ്‌ മുസ്ലിം ലീഗ് പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നത്. മുസ്ലിം നിയമത്തിൽ ആരാധനാലയങ്ങളെയും അതിനോടനുബന്ധിച്ച് കിടക്കുന്ന സ്വത്തിനെയുമാണ് വഖഫ് എന്ന് വിളിക്കുന്നത്‌. മുസ്ലിം മതനിയമപ്രകാരം വഖഫ് പൊതുസ്വത്തായി കണക്കാക്കപ്പെടുന്നു.

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More