ടാറ്റൂ ലൈംഗീക പീഡന കേസ്; ആർട്ടിസ്റ്റ് സുജീഷിനെതിരെ ഒരു പരാതി കൂടി

കൊച്ചി: ടാറ്റൂ ചെയ്യുന്നതിനിടെ ലൈംഗീകമായി പീഡിച്ചെന്ന കേസില്‍ ഒരു യുവതി കൂടി പരാതി നല്‍കി. ബാംഗ്ലൂരുവില്‍ താമസിക്കുന്ന മലയാളി പെണ്‍കുട്ടിയാണ് പരാതി നല്‍കിയത്. കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ഇ-മെയില്‍ വഴിയാണ് പെണ്‍കുട്ടി പരാതി നല്‍കിയിരിക്കുന്നത്. ഇതോടെ കൊച്ചിയിലെ ഇൻക്ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോയിലെ ആർട്ടിസ്റ്റ് സുജീഷിനെതിരെ ആറു കേസുകളായി. നാല് കേസുകള്‍ പാലരിവട്ടത്തും രണ്ടെണ്ണം ചേരാനല്ലൂര്‍ സ്റ്റേഷനിലുമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 

സുജീഷിനെതിരെ ഉയര്‍ന്ന ലൈംഗീക ആരോപണ പരാതിയില്‍ പ്രാഥമിക അന്വേഷണത്തിന് സിറ്റി പൊലീസ് കമ്മിഷണര്‍ ഉത്തരവിട്ടു. ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ ടാറ്റു സ്റ്റുഡിയോ പൂട്ടി സുജീഷ് ഒളിവില്‍ പോയിരിക്കുകയാണെന്ന് വ്യക്തമാക്കിയ കമ്മിഷണര്‍ സംഭവത്തെ കുറിച്ച് ചേരാനെല്ലൂര്‍ പൊലീസ് അന്വേഷണം നടത്തുമെന്നും  അറിയിച്ചിട്ടുണ്ട്. രണ്ടു ദിവസം മുന്‍പാണ് കൊച്ചിയിലെ സെലിബ്രിറ്റി ടാറ്റു ആര്‍ട്ടിസ്റ്റിനെതിരെ മീറ്റൂ ആരോപണം ഉന്നയിച്ച് യുവതി രംഗത്തെത്തിയത്. തുടര്‍ന്ന് സമാന ആരോപണവുമായി കൂടുതല്‍ പേര്‍ രംഗത്തുവരികയായിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ടാറ്റൂ ചെയ്യുന്ന സൂചിമുന നട്ടെല്ലിനോട് ചേർത്ത് നിർത്തിയാണ് തന്നെ പീഡിപ്പിച്ചതെന്ന് റെഡിറ്റ് എന്ന സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമിലൂടെ യുവതി വെളിപ്പെടുത്തിയതോടെയാണ്‌ ഇൻക്ഫെക്ടഡില്‍ വെച്ചുനടന്ന കൂടുതല്‍ പീഡന കഥകള്‍ പുറംലോകം അറിയുന്നത്. സെലിബ്രിറ്റികളുടെ പ്രിയ ഇടമാണ് സുജീഷിന്റെ സ്റ്റുഡിയോ. നിമിഷ സജയൻ, മെറീന മൈക്കിൾ, അമൃത സുരേഷ്, വിദ്യ വിനുമോഹൻ,​ സച്ചിൻ വാര്യർ, ബിജിപാൽ തുടങ്ങിയവരെല്ലാം ഇവിടെ നിന്നാണ് ടാറ്റൂ ചെയ്‌തത്. സെലിബ്രിറ്റികൾക്കൊപ്പമുള്ള ചിത്രങ്ങളെല്ലാം അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More