കോണ്‍ഗ്രസിന് രാജ്യസഭയിലെ പ്രതിപക്ഷ നേതൃപദവിയും നഷ്ടമായേക്കും

അഞ്ച് സംസ്ഥാനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പില്‍ ഭരണത്തിലുണ്ടായിരുന്ന പഞ്ചാബ് കൂടി കൈവിട്ടതോടെ കോണ്‍ഗ്രസിന് രാജ്യസഭയിലെ പ്രതിപക്ഷ നേതൃപദവി നഷ്ടമായേക്കും. ഈ വര്‍ഷാവസാനം നടക്കുന്ന കര്‍ണാടക, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന് കാര്യമായ മേല്‍ക്കൈ പ്രതീക്ഷിക്കാന്‍ കഴിയില്ല. അങ്ങനെ സംഭവിച്ചാല്‍ പ്രതിപക്ഷ നേതൃപദവി നഷ്ടമാകും. നിലവില്‍ 34 അംഗങ്ങളാണ് കോണ്‍ഗ്രസിന് രാജ്യസഭയില്‍ ഉള്ളത്. സഭയിലെ മൊത്തം അംഗങ്ങളുടെ പത്ത് ശതമാനമെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ പ്രതിപക്ഷ നേതൃപദവി അവകാശപ്പെടാന്‍ സാധിക്കൂ.

കേരളമടക്കം ആറു സംസ്ഥാനങ്ങളില്‍ 13 സീറ്റുകളിലേക്ക് മാര്‍ച്ച് 31 ന് തെരഞ്ഞെടുപ്പ് നടക്കും. ഇതില്‍ അഞ്ച് സീറ്റും നിലവില്‍ ഭരണം നഷ്ടമായ പഞ്ചാബിലാണ്. രണ്ട് സീറ്റുകളില്‍ കൂടി വര്‍ഷാവസാനത്തോടെ പഞ്ചാബില്‍ ഒഴിവുവരും. ഈ ഏഴില്‍ ഒന്ന് പോലും നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസിന് ജയിക്കാന്‍ സാധിക്കില്ല. എന്നാല്‍ ഈ സീറ്റുകളിലെല്ലാം എഎപിക്ക് വിജയിക്കാനും സാധിക്കും. പഞ്ചാബില്‍ നിന്ന് ഇപ്പോള്‍ മൂന്ന് അംഗങ്ങളാണ് കോണ്‍ഗ്രസിനുള്ളത്. മൂന്ന് അംഗങ്ങളുണ്ടായിരുന്ന ശിരോമണി അകാലിദളിനും പൂര്‍ണ്ണമായും അംഗത്വം നഷ്ടമാവും. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജൂലൈയില്‍ യുപിയില്‍ നിന്നുള്ള 11 രാജ്യസഭാ സീറ്റുകളിലും ഒഴിവ് വരും. മാര്‍ച്ചില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന 13-ല്‍ എട്ടും കോണ്‍ഗ്രസിന് നഷ്ടമാവുന്നതോടെ അംഗസംഖ്യ 26 ആയി കുറയും. ഇതോടെ കോണ്‍ഗ്രസിന് രാജ്യസഭയിലും നേതൃപദവി നഷ്ടമാവും. കര്‍ണാകട, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍കൂടെ കോണ്‍ഗ്രസ് ഇതേ പ്രകടനം കാഴ്ചവച്ചാല്‍ അടുത്ത അഞ്ചുവര്‍ഷത്തേക്ക് രാജ്യസഭയില്‍ നേതൃപദവി ഉണ്ടാവില്ല. ലോക്‌സഭയിലും നിലവില്‍ കോണ്‍ഗ്രസിന് നേതൃസ്ഥാനമില്ല. 

Contact the author

National Desk

Recent Posts

Web Desk 4 days ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 5 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More