വസ്ത്രത്തിന്റെ കഴുത്തിറക്കം നോക്കി സ്ത്രീകളെ വിലയിരുത്തുന്നത് നിര്‍ത്തൂ- സാമന്ത

ധരിക്കുന്ന വസ്ത്രത്തിന്റെ പേരില്‍ തനിക്കെതിരെ വന്ന മോശം കമന്റുകള്‍ക്കും വിദ്വേഷ പ്രചാരണങ്ങള്‍ക്കുമെതിരെ നടി സാമന്ത പ്രഭു. സ്ത്രീകളെ അവര്‍ ധരിക്കുന്ന വസ്ത്രത്തിന്റെ കഴുത്തിറക്കം നോക്കി വിലയിരുത്തുന്നത് നിര്‍ത്തണമെന്നും വ്യക്തികളെ അളക്കുകയും മനസിലാക്കുകയും ചെയ്യുന്ന രീതി തിരുത്തിയെഴുതണമെന്നും സാമന്ത പറഞ്ഞു. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയായിരുന്നു നടിയുടെ പ്രതികരണം. 

'സ്ത്രീകളെ നമ്മുടെ സമൂഹം വിലയിരുത്തുന്ന രീതിയെക്കുറിച്ച് എനിക്ക് നല്ല ധാരണയുണ്ട്. അവരുടെ വസ്ത്രധാരണത്തിന്റെ പേരിലും വംശത്തിന്റെ പേരിലും വിദ്യാഭ്യാസത്തിന്റെ പേരിലും സാമൂഹികനിലയുടെ പേരിലും നിറത്തിന്റെയും രൂപത്തിന്റെ പേരിലുമെല്ലാം നമ്മള്‍ വിലയിരുത്തും. അവര്‍ ധരിക്കുന്ന വസ്ത്രത്തിന്റെ പേരില്‍ അവരെ അളക്കുന്നതാണ് ഏറ്റവും എളുപ്പമുളള കാര്യം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു

നമ്മള്‍ 2022-ല്‍ എത്തിയില്ലേ? ഇപ്പോഴെങ്കിലും വസ്ത്രത്തിന്റെ കഴുത്തിറക്കവും കാലിറക്കവും നോക്കി സ്ത്രീകളെ വിലയിരുത്തുന്നത് അവസാനിപ്പിക്കാനായില്ലേ? സ്വയം നന്നാവുന്നതില്‍ ശ്രദ്ധ ചെലുത്തിക്കൂടെ? നമ്മള്‍ നമ്മെത്തന്നെ വിലയിരുത്തുന്നതിനെയും പരിവര്‍ത്തിപ്പിക്കുന്നതിനെയുമാണ് നമ്മള്‍ വളര്‍ച്ച എന്നുപറയുന്നത്. നമ്മുടെ ഭാവനകള്‍ മറ്റുളളവരില്‍ കാണാന്‍ ശ്രമിക്കുന്നത് ആര്‍ക്കും ഗുണംചെയ്യില്ല. അതുകൊണ്ട് മറ്റൊരാളെ മനസിലാക്കുകയും വിലയിരുത്തുകയുംചെയ്യുന്ന രീതി പടിപടിയായെങ്കിലും മാറ്റാം'-എന്നാണ് സാമന്ത പറഞ്ഞത്. ഫിലിം ക്രിട്ടിക്‌സ് ചോയ്‌സ് പുരസ്‌കാര ചടങ്ങില്‍ സാമന്ത ധരിച്ച വസ്ത്രത്തിനെതിരെയാണ് മോശം കമന്റുകള്‍ വന്നത്. പച്ചയും കറുപ്പും നിറത്തിലുളള സ്‌പെഗറ്റി സ്ട്രാപ്പ് ഗൗണായിരുന്നു സാമന്തയുടെ വേഷം.

Contact the author

National Desk

Recent Posts

Web Desk 14 hours ago
National

സ്ത്രീ പ്രാധാന്യമില്ലാത്ത തെരഞ്ഞെടുപ്പുകള്‍

More
More
Web Desk 2 days ago
National

ചൂട് കൂടുന്നതിനനുസരിച്ച് ഭക്ഷ്യ വിലയും ഉയരും

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More