എറണാകുളം: അമേരിക്കയില്‍ കോവിഡ് -19 ബാധിച്ച് മലയാളി എറണാകുളം സ്വദേശി മരിച്ചു. തൊടുപുഴ മുട്ടം സ്വദേശി തങ്കച്ചന്‍ ഇഞ്ചനാട്ട് ആണ് മരിച്ചത്. അമ്പത്തൊന്നു വയസ്സായിരുന്നു. അമേരിക്കയില്‍ കോവിഡ് -19 മൂലം ഏറ്റവും കൂടുതല്‍ മരണം സംഭവിച്ച ന്യൂയോര്‍ക്കില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു തങ്കച്ചന്‍ ഇഞ്ചനാട്ട്. ഇതോടെ അമേരിക്കയില്‍ കോവിഡ് -19 ബാധിച്ച് മരണപ്പെട്ട മലയാളികളുടെ എണ്ണം മൂന്നായി.
അമേരിക്കയില്‍ കോവിഡ്-19 മൂലമുള്ള മരണനിരക്ക് അതിവേഗം ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനകം 750 പേരാണ് മരണമടഞ്ഞത്. ഏറ്റവും പുതിയ കണക്കനുസരിച്ച് 8,452 - പേര്‍ ഇതിനകം മരണപ്പെട്ടു. 3,11,357 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഓരോ മിനുട്ടിലും ഒരു മരണം നടക്കുന്നതായാണ് കണക്ക്.രോഗികളുടെ എണ്ണവും മരണനിരക്കും ക്രമാതീതമായി കൂടിക്കൊണ്ടിരിക്കുകയാണ്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് ന്യൂയോര്‍ക്കിലാണ്. 3,965 - പേരാണ് ന്യുയോര്‍ക്കില്‍ മാത്രം മരണമടഞ്ഞത്. ഇവിടെ മാത്രം 1,14,775- പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു.