സിനിമാ സെറ്റുകളില്‍ പരാതി പരിഹാര സെല്ലുകള്‍ വേണം - ഹൈക്കോടതി

കൊച്ചി: സിനിമാ സെറ്റുകളില്‍ ആഭ്യന്തര പരാതി പരിഹാര സെല്ലുകള്‍ വേണമെന്ന് ഹൈക്കോടതി. സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഡബ്ല്യൂ സി സി നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി വന്നിരിക്കുന്നത്. ഹര്‍ജിയില്‍ വനിതാ കമ്മീഷനും കക്ഷി ചേര്‍ന്നിരുന്നു. സിനിമാ മേഖലയില്‍ സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും അവരുടെ പരാതികള്‍ പരിഹരിക്കാന്‍ സമിതി ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു. നടി ആക്രമിക്കപ്പെട്ട 2018- ലാണ് ഡബ്ല്യൂ സി സി ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഡബ്ല്യൂ സി സിയുടെ ആവശ്യം ന്യായമാണെന്ന് സംസ്ഥാന വനിതാ കമ്മീഷനും കോടതിയെ അറിയിച്ചിരുന്നു.

സിനിമാ സെറ്റുകളില്‍ സ്ത്രീകള്‍ക്കെതിരെ കൃത്യമായ വിവേചനം നിലനില്‍ക്കുന്നുണ്ടെന്ന് പല സമയങ്ങളിലായി ഡബ്ല്യൂ സി സി മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതില്‍ തീരുമാനമൊന്നും ആകാതിരുന്ന സാഹചര്യത്തിലാണ് ഡബ്ല്യൂ സി സി ഹൈക്കോടതിയെ സമീപിച്ചത്. വനിതാ കമ്മീഷന്‍, ഡബ്ല്യൂ സി സി എന്നിവരുടെ അഭിപ്രായങ്ങള്‍ കേട്ടതിനുശേഷമാണ് ഹൈക്കോടതിയുടെ വിധി വന്നിരിക്കുന്നത്. പുതിയ ഉത്തരവ് വന്ന സാഹചര്യത്തില്‍ ഇനി മുതല്‍ സിനിമാ മേഖലകളില്‍ അഭ്യന്തര പ്രശ്നപരിഹാര സെല്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് സര്‍ക്കാര്‍ ഉറപ്പ് വരുത്തണം. സമിതിയുടെ ഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിധി പകര്‍പ്പ് പുറത്തുവന്നാല്‍ മാത്രമേ ലഭ്യമാകുകയുള്ളൂ. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള ചൂഷണങ്ങള്‍ അവസാനിപ്പിക്കാന്‍ നിയമ നിര്‍മ്മാണം ആവശ്യമാണെന്ന്  സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിറ്റി റിപ്പോര്‍ട്ടും ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടും മുന്‍ നിര്‍ത്തി സര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തുമെന്നും മന്ത്രി പറഞ്ഞിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More