പരീക്ഷകള്‍ നടക്കുമ്പോള്‍ സമരം നടത്താന്‍ പാടില്ലായിരുന്നുവെന്ന് മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ നടത്തുന്ന സമരം അനാവശ്യമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. പരീക്ഷകള്‍ നടക്കുന്ന സമയത്ത് കുട്ടികളെ ബുദ്ധിമുട്ടിലാക്കുന്ന രീതിയില്‍ സമരം നടത്തരുതായിരുന്നെന്നും അനിശ്ചിതകാലത്തേക്ക് സമരം നടത്തുന്നത് ജനങ്ങളോടുളള വെല്ലുവിളിയാണെന്നും  ആന്റണി രാജു പറഞ്ഞു. സര്‍ക്കാര്‍ നിശ്ചയിച്ച സമയത്ത് ബസ് ചാര്‍ജ്ജ് വര്‍ധിപ്പിക്കുമെന്നും സമരം ചെയ്തതുകൊണ്ടാണ് നിരക്ക് വര്‍ധിപ്പിച്ചതെന്ന് വരുത്തിത്തീര്‍ക്കാനാണ് സ്വകാര്യ ബസുടമകള്‍ ശ്രമിക്കുന്നതെന്നും ആന്റണി രാജു കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

യാത്രാ നിരക്ക് കൂട്ടുന്ന കാര്യം നേരത്തെ തീരുമാനിച്ചതാണെന്നും എന്നുമുതല്‍ വര്‍ധന പ്രാബല്യത്തില്‍ വരണം എന്ന കാര്യം മാത്രമാണ് തീരുമാനിക്കാനുളളതെന്നും മന്ത്രി പറഞ്ഞു. ജനങ്ങളെ ബുദ്ധിമുട്ടിലാക്കാതെ സമരം പിന്‍വലിപ്പിക്കാന്‍ സമരസമിതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബസ് സമരത്തെ നേരിടാന്‍ കെ എസ് ആര്‍ ടി സി സര്‍വ്വീസുകള്‍ നടത്തുമെന്നും എല്ലാ ഡിപ്പോകളിലുമുളള മുഴുവന്‍ ബസുകളും നിരത്തിലിറങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യാത്രാ നിരക്കുകള്‍ വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സംസ്ഥാനത്തെ സ്വകാര്യ ബസുടമകളുടെ സംയുക്ത സമരസമിതി അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്.

Contact the author

Web Desk

Recent Posts

Web Desk 2 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 3 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 3 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 3 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 4 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 5 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More