ലോകത്തിന് ഏറ്റവും വെല്ലുവിളിയുയര്‍ത്തുന്നത് വ്യാജവാര്‍ത്തകളെന്ന് മാതൃഭൂമി എംഡി ശ്രെയാംസ് കുമാര്‍

ഡല്‍ഹി: വര്‍ത്തമാനകാലത്ത് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വ്യാജ വാര്‍ത്തകളാണെന്ന്  മാതൃഭൂമി എംഡിയും എല്‍ ജെ ഡി നേതാവുമായ എം വി ശ്രെയാംസ് കുമാര്‍. മാധ്യമരംഗത്തെ വലിയ പ്രശ്‌നം വ്യാജ വാര്‍ത്തകളാണെന്നും സത്യം പ്രവര്‍ത്തിച്ചുതുടങ്ങുമ്പോഴേക്കും അസത്യം ലോകംമുഴുവന്‍ കീഴടക്കിയിട്ടുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. പൂണൈ എം ഐ ഡി വേള്‍ഡ് പീസ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. 

'ലോകത്തെ വലിയൊരു വിഭാഗം ജനങ്ങള്‍ക്കും വ്യാജവാര്‍ത്തകളെ വിശ്വസിക്കാനുളള പ്രവണതയുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ നമുക്ക് ലഭിക്കുന്ന മിക്ക വാര്‍ത്തകളും വ്യാജമാണ് എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പരമ്പരാഗത മാധ്യമങ്ങളെ വിശ്വസിക്കരുതെന്ന പ്രചാരണം ലോകം മുഴുവന്‍ നടക്കുന്നുണ്ട്. അത് സത്യത്തെ തമസ്‌കരിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന പ്രചാരണങ്ങളാണ്'-എം വി ശ്രെയാംസ് കുമാര്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജനാധിപത്യം നിലനില്‍ക്കണമെങ്കില്‍ സത്യം ജയിക്കണമെന്നും അധികാരത്തോട് സത്യം പറയലാണ് ജനാധിപത്യത്തില്‍ പൗരന്റെ അവകാശവും ഉത്തരവാദിത്വവും എന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഉളളവനും ഇല്ലാത്തവനും തമ്മിലുളള അന്തരം വര്‍ധിച്ചു. രാജ്യത്തിന്റെ സമ്പത്തിന്റെ ഭൂരിഭാഗവും ചിലയാളുകളുടെ കൈകളിലേക്ക് മാത്രമായി ചുരുങ്ങുന്നു. സമത്വം, സ്വാതന്ത്ര്യം എന്നീ മൂല്യങ്ങളിലുറച്ച രാജ്യം കെട്ടിപ്പടുക്കാന്‍ സത്യത്തിനുമാത്രമേ സാധിക്കുകയുളളു. അത് ഏകാധിപത്യ പ്രവണതയുളളവര്‍ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

തെരഞ്ഞെടുപ്പ് തോല്‍വി ഭയന്നാണ് മോദി കന്യാകുമാരിയില്‍ ധ്യാനമിരിക്കാന്‍ പോയത്- കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

അമ്പാന്‍ സ്റ്റൈലില്‍ കാര്‍ 'സ്വിമ്മിംഗ് പൂളാക്കി' യൂട്യൂബർ ; ലൈസന്‍സ് റദ്ദാക്കി ആര്‍ടിഒ

More
More
Web Desk 2 weeks ago
Keralam

രാജ്യസഭയിലേക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി; പുതുമുഖങ്ങള്‍ പരിഗണനയിലുണ്ടെന്ന് സാദിഖലി തങ്ങള്‍

More
More
Web Desk 2 weeks ago
Keralam

മാംസത്തിനു പിന്നാലെ സംസ്ഥാനത്ത് പച്ചക്കറി വിലയും കുതിക്കുന്നു

More
More
Web Desk 2 weeks ago
Keralam

കേരളത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂണ്‍ 25-ന്

More
More
Web Desk 3 weeks ago
Keralam

റഫയിലെ അഭയാര്‍ത്ഥി ക്യാംപിനുനേരെ ഇസ്രായേല്‍ ആക്രമണം; 40 പേര്‍ കൊല്ലപ്പെട്ടു

More
More