തിരുവനന്തപുരം: നാളെ മുതല്‍ 4 ദിവസത്തേക്ക് സംസ്ഥാനത്ത് ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. രണ്ട് ദിവസത്തെ പൊതു അവധിയും രണ്ട് ദിവസത്തെ ദേശീയ പണിമുടക്കും മൂലമാണ് അടുപ്പിച്ച് 4 ദിവസം ബാങ്കുകള്‍ക്ക് അവധി. ബാങ്ക് ജീവനക്കാരുടെ 9 സംഘടനകളില്‍ 3 സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ഓള്‍ ഇന്ത്യ ഒഫീഷ്യല്‍സ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറല്‍ ഓഫ് അസോസിയേഷനുമാണ് പണിമുടക്കില്‍ പങ്കെടുക്കുന്നത്. സംസ്ഥാനത്തെ ഭൂരിഭാഗം ബാങ്കുകളും ഈ സംഘടനകള്‍ക്കുള്ളിലെ അംഗങ്ങളാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തൊഴിലാളിവിരുദ്ധ ലേബർകോഡുകൾ പിൻവലിക്കുക, അവശ്യപ്രതിരോധ സേവനനിയമം റദ്ദാക്കുക, കർഷകരുടെ അവകാശപത്രിക ഉടൻ അംഗീകരിക്കുക, അടക്കമുള്ള 12 ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ദേശീയ തലത്തില്‍ ബി എം എസ് ഒഴികെ 20- ഓളം സംഘടനകള്‍ പണിമുടക്കിന് ഐക്യദാര്‍ഢ്യം അറിയിച്ചു. കേരളത്തില്‍ 22 തൊഴിലാളി സംഘടനകള്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് സംയുക്ത സമര സമിതി നേതാക്കള്‍ അറിയിച്ചു. മാര്‍ച്ച് 28 ന് രാവിലെ 6 മണി മുതല്‍ മാര്‍ച്ച് 30 ന് വൈകുന്നേരം 6 മണി വരെയാണ് പണിമുടക്ക്.