ചെന്നൈ: തമിഴ്നാട്ടില്‍ ബസ് നിരക്ക് കേരളത്തിന്റെ നേര് പകുതി. 5 രൂപയാണ് തമിഴ്നാട്ടിലെ മിനിമം ബസ് ചാര്‍ജ്. കേരളത്തില്‍ മിനിമം ബസ് ചാര്‍ജ് 10 രൂപയാണ്. തമിഴ്നാട്ടില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കും ഓര്‍ഡിനറി ബസില്‍ യാത്ര സൗജന്യമാണ്. 2018 -ലാണ് തമിഴ്നാട്ടില്‍ അവസാനമായി ബസ് ചാര്‍ജ് വര്‍ധിപ്പിച്ചത്. ഓര്‍ഡിനറി 5 രൂപ, ലിമിറ്റഡ് സ്റ്റോപ്പ് 6 രൂപ, എക്സ്പ്രസിന് 7 രൂപ, ഡീലക്സിന് 11 രൂപ എന്നിങ്ങനെയാണ് തമിഴ്നാട്ടിലെ മിനിമം ബസ് ചാര്‍ജുകള്‍.
തമിഴ്നാട് സര്‍ക്കാരിന്റെ കണക്ക് അനുസരിച്ച് 21,000 ബസുകളാണ് നിരത്തിലിറങ്ങുന്നത്. 2 കോടി ജനങ്ങളാണ് സ്വകാര്യ ബസുകളെ ആശ്രയിക്കുന്നത്. 12000 കോടി രൂപയാണ് ഓരോ മാസവും സ്റ്റാലിന് സര്‍ക്കാര്‍ സ്വകാര്യ ബസുകള്‍ക്കായി നല്‍കുന്നത്. ദിനംപ്രതി 20 കോടി രൂപയാണ് നഷ്ടം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
അതേസമയം, കേരളത്തില്‍ സ്വകാര്യ ബസിലെ മിനിമം ചാര്‍ജ് 10 രൂപയാണ്. മിനിമം ചാര്‍ജ് കഴിഞ്ഞുള്ള ഓരോ കിലോ മീറ്ററിനും ഓരോ രൂപ വീതം ഈടക്കുമെന്നാണ് കഴിഞ്ഞ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായത്. ഓട്ടോ മിനിമം ചാര്‍ജ് 30 രൂപായി ഉയര്‍ത്തി. മിനിമം ചാര്‍ജ് കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും 15 രൂപ ഈടാക്കും. കഴിഞ്ഞ ആഴ്ച്ചയില്‍ സ്വകാര്യ ബസുകള്‍ നടത്തിയ പണിമുടക്കിന്റെ ഭാഗമായാണ് മിനിമം ചാര്‍ജ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായത്.