എല്ലാവര്‍ക്കും വേണ്ടിയാണ് വികസനം; എതിര്‍ക്കാന്‍ വേണ്ടി മാത്രം എതിര്‍ക്കരുത് - കെ വി തോമസ്‌

കൊച്ചി: പ്രതിപക്ഷത്തിന്‍റെ നേതൃത്വത്തില്‍ കെ റെയില്‍ വിരുദ്ധ സമരം ശക്തമാകുന്നതിനിടെ വികസന പ്രവര്‍ത്തങ്ങളെ അനുകൂലിച്ച് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്‌. 'എല്ലാവര്‍ക്കും വേണ്ടിയാണ് വികസനം. എതിര്‍ക്കാന്‍ വേണ്ടി എതിര്‍ക്കരുത്. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി എല്ലാവരും ഒരുമിച്ച് നില്‍ക്കണം. നാടിന് ഗുണമുണ്ടാകുന്ന കാര്യമാണെങ്കില്‍ രാഷ്ട്രീയം മറന്ന് എല്ലാവരും വികസന പദ്ധതികള്‍ നടപ്പിലാക്കാനായി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തണം'- കെ വി തോമസ്‌ പറഞ്ഞു. കെ കരുണാകരന്‍ മുന്നോട്ട് വെച്ച വികസന നയമാണ് നമ്മള്‍ പിന്തുടരേണ്ടതെന്നും കെ വി തോമസ്‌ കൂട്ടിച്ചേര്‍ത്തു. സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട തന്‍റെ വ്യക്തിപരമായ അഭിപ്രായം പാര്‍ട്ടിയെ അറിയിക്കുമെന്നും കെ വി തോമസ്‌ ട്വന്‍റി ഫോര്‍ ന്യൂസ്‌ ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

നേരത്തെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ ഭാഗമായി നടത്തുന്ന  സെമിനാറിലേക്ക് കെ വി തോമസിന് ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ കെ റെയില്‍ വിരുദ്ധ പ്രതിഷേധപരിപാടികള്‍ കോണ്‍ഗ്രസ് ഏറ്റെടുത്തതിനാല്‍ സെമിനാറില്‍ പങ്കെടുക്കരുതെന്നായിരുന്നു  കെ പി സി സി അദ്ദേഹത്തിന് നിര്‍ദ്ദേശം നല്‍കിയത്. ഈ സാഹചര്യത്തിലാണ് സില്‍വര്‍ലൈന്‍ വിരുദ്ധ സമരങ്ങളെ പരോക്ഷമായി വിമര്‍ശിച്ച് കെ വി തോമസ് രംഗത്തെത്തിയിരിക്കുന്നത്.

അതേസമയം, അഴിമതിക്കുവേണ്ടി മാത്രം നടത്തുന്ന പദ്ധതിയാണ് കെ റെയിലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. കേരളത്തെ സാമ്പത്തികമായി തകര്‍ക്കുന്ന പദ്ധതി ഒരു കാലത്തും സംസ്ഥാനത്ത് നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും യുഡിഎഫ് ജനങ്ങള്‍ക്കൊപ്പം നിന്നാണ് സമരം ചെയ്യുന്നതെന്നും വി ഡി സതീശന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്തൊക്കെ സംഭവിച്ചാലും കെ റെയില്‍ പദ്ധതിയുമായി സര്‍ക്കാര്‍ മുന്‍പോട്ടു പോകുമെന്ന് ഇന്നലെയും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പദ്ധതിയുടെ ഭാഗമായി വീടും സ്ഥലവും നഷ്ടമാകുന്നവര്‍ക്ക് സ്ഥലത്തിന്‍റെ ഇരട്ടി വില നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More