സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് കൊടി ഉയരും

കണ്ണൂര്‍: സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് തുടക്കമാകും. പൊതുസമ്മേളനവേദിയായ എകെജി നഗറിൽ ഇന്ന് വൈകിട്ട്‌ സ്വാഗതസംഘം ചെയർമാൻകൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തും.സമ്മേളനത്തിന് മുന്നോടിയായി പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ചേരും. സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യും. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ പാർട്ടി ജനറൽസെക്രട്ടറി സീതാറാം യെച്ചൂരി, സി പി എം  നേതാക്കളായ മണിക് സർക്കാർ, ഹനൻ മൊള്ള, എസ്. രാമചന്ദ്രൻപിള്ള, ഗുജറാത്ത് സംസ്ഥാന സെക്രട്ടറി അരുൺമേത്ത എന്നിവര്‍ കണ്ണൂരില്‍ എത്തി. നാളെ രാവിലെ നായനാര്‍ അക്കാദമിയില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 840 പ്രതിനിധികള്‍ പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായി വിവിധ സെമിനാറുകൾ സംഘടിപ്പിച്ചിട്ടുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉൾപ്പെടെയുള്ള പ്രമുഖർ സെമിനാറുകളിൽ പങ്കെടുക്കും.

പാര്‍ട്ടി കോണ്‍ഗ്രസില്‍ പോളിറ്റ്ബ്യൂറോയിലുള്ളവരുടെ പ്രായപരിധിയില്‍ തീരുമാനമുണ്ടാകും. 75 വയസ് കര്‍ശനമാക്കിയാല്‍ എസ് രാമചന്ദ്രൻ പിള്ള, ഹന്നൻ മൊള്ള, ബിമൻ ബസു എന്നിവരെ മാറ്റി നിര്‍ത്തേണ്ടതായി വരും. പിണറായി വിജയന് മാത്രമായിരിക്കും പ്രായപരിധിയില്‍ ഇളവ് അനുവദിക്കുക. കേരളത്തില്‍ നിന്ന് എ വിജയരാഘവന്‍ പോളിറ്റ് ബ്യൂറോയില്‍ എത്തുമെന്ന സൂചനയും പുറത്തു വരുന്നുണ്ട്. അതോടൊപ്പം, കേരളത്തിലെ സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ചും സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തെക്കുറിച്ചും പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച ചെയ്യും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, കോണ്‍ഗ്രസ് നേതാക്കളായ ശശി തരൂര്‍, കെ വി തോമസ്, ഐ എന്‍ ടി യു സി നേതാവ് ആര്‍ ചന്ദ്രശേഖര്‍ എന്നിവരോട് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കേണ്ടന്ന് കെ പി സി സി നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കെ റെയില്‍ വിരുദ്ധ സമരം കോണ്‍ഗ്രസ് ഏറ്റെടുത്ത സാഹചര്യത്തില്‍ സിപിഎമ്മുമായി വേദി പങ്കിട്ടാല്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 2 weeks ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 weeks ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 weeks ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 weeks ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 2 weeks ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More