അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലുകയല്ലാതെ മറ്റ് വഴികളൊന്നുമില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി സവിത പറഞ്ഞു. അടുത്തിടെ മുഴുപ്പിലങ്ങാട്ട് ഭിന്നശേഷിക്കാരനായ പതിനൊന്നുകാരന്‍ തെരുവുനായ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു
തെരുവുനായ്ക്കളുടെ പ്രശ്‌നം തടയാന്‍ ഗ്രാമ, ബ്ലോക്ക്, പഞ്ചായത്തുകളെ സംയോജിപ്പിച്ച് പദ്ധതി തയാറാക്കിയിട്ടുണ്ട്. കൂടുതല്‍ വന്ധ്യംകരണ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
സ്വയം പോസ്റ്റർ ഒട്ടിച്ച് വാർത്തയാക്കുന്ന മാധ്യമപ്രവർത്തകർ ഉള്ള നാടാണിത്. അതുകൊണ്ട്തന്നെ പാർട്ടി പ്രവർത്തകർ ജാഗ്രതയോടെ ഇരിക്കണം. ആര് വെച്ചതായാലും ഈ ഫ്ളക്സ് ബോർഡ് ഉടൻ നീക്കം ചെയ്യാൻ പ്രദേശത്തെ പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്' - പി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
കേന്ദ്ര കമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായ ഇ പി ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന പരാതി സംസ്ഥാന സമിതി യോഗത്തില്‍ പി ജയരാജൻ ഉന്നയിച്ചുവെന്ന വാർത്തകൾ വന്നതിന് പിന്നാലെയാണ് പി ജയരാജനെതിരായ പരാതി സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.
കഴിഞ്ഞ വര്‍ഷം ഒരു വിദ്യാര്‍ത്ഥിയെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ റാഗ് ചെയ്തിരുന്നു. അതിനെ ഞങ്ങള്‍ ചോദ്യംചെയ്യുകയും വലിയ സംഘര്‍ഷത്തിലേക്ക് പ്രശ്നം വഴിമാറുകയും ചെയ്തു. അതിന് പകരംവീട്ടാനാണ് ഇപ്പോള്‍ എസ് എഫ് ഐ വ്യാജ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഊര്‍ജസ്വലമായി പ്രവര്‍ത്തിക്കുക മാത്രമല്ല, സഹപ്രവര്‍ത്തകര്‍ക്ക് കൂടി ആ ഊര്‍ജം പകര്‍ന്നു കൊടുക്കാന്‍ അദ്ദേഹത്തിനായി. എല്ലാ കാലങ്ങളിലും പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ സന്തോഷത്തോടെ ഏറ്റെടുക്കാനും പാര്‍ട്ടി ചട്ടക്കൂടിനുള്ളില്‍ നിന്ന് അഭിപ്രായങ്ങള്‍ വെട്ടിത്തുറന്ന് പറയാനുമുള്ള ആര്‍ജവം പാച്ചേനിക്കുണ്ടായിരുന്നു
പ്രണയിക്കാനും അതാരെ ആവണമെന്ന് തീരുമാനിക്കാനും തനിക്ക് യോജിക്കാന്‍ കഴിയാത്ത ആളാണെങ്കില്‍ ആ ബന്ധം അവസാനിപ്പിക്കാനും പുരുഷനുളള അത്രയും സ്വാതന്ത്ര്യം സ്ത്രീയ്ക്കുമുണ്ടെന്നും സ്‌നേഹം, പ്രണയം, വിവാഹം എന്നിവ ഉടമസ്ഥാവകാശമാണ് എന്ന തെറ്റിദ്ധാരണയാണ് ആദ്യം തിരുത്തേണ്ടതെന്നും മേയര്‍ പറഞ്ഞു
ഇന്നലെ വൈകുന്നേരമാണ് കോടിയേരി ബാലകൃഷ്ണന്‍ മരണപ്പെട്ടത്. അര്‍ബുദരോഗ ബാധയെത്തുടര്‍ന്ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം. 2015-ല്‍ ആലപ്പുഴയില്‍ നടന്ന സംസ്ഥാന സമ്മേളനത്തില്‍വെച്ചാണ് കോടിയേരി ബാലകൃഷ്ണന്‍ സിപിഎമ്മിന്റെ
മട്ടന്നൂർ നഗരസഭയിലെ ഇടവേലിക്കൽ വാർഡിൽ എൽ ഡി എഫ് സ്ഥാനാർഥി പരാജയപ്പെട്ടെന്ന വാര്‍ത്തയോട് പ്രതികരിച്ച് മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ കെ കെ ശൈലജ. 'മട്ടന്നൂർ നഗരസഭാ തെരഞ്ഞെടുപ്പിൽ ആറാം തവണയും തുടർച്ചയായി എൽഡിഎഫ് ജയിച്ചതോടെ യുഡിഎഫ് കേന്ദ്രങ്ങൾ വീണ്ടും വ്യാജ പ്രചാരണങ്ങൾ തുടങ്ങി. ഞാൻ വോട്ട് ചെയ്ത എൻ്റെ വാർഡിൽ എൽഡിഎഫ് തോറ്റെന്നാണ് പ്രചാരണം. എൻ്റെ വാർഡ് ഇടവേലിക്കൽ ആണ്.
അതേസമയം, കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സിപിഎം നേതാവ് കാരായി രാജന്‍ എന്നിവര്‍ക്കെതിരെ രേഷ്മ പരാതി നല്‍കി. ഇരുവരും തനിക്കെതിരെ സൈബര്‍ ആക്രമണം നടത്തുകയാണെന്നും ആശ്ലീല ചുവയോടെ സംസാരിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്.
ഗുജറാത്ത് സംസ്ഥാന സെക്രട്ടറി അരുൺമേത്ത എന്നിവര്‍ കണ്ണൂരില്‍ എത്തി. നാളെ രാവിലെ നായനാര്‍ അക്കാദമിയില്‍ നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 840 പ്രതിനിധികള്‍ പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായി വിവിധ സെമിനാറുകൾ സംഘടിപ്പിച്ചിട്ടുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉൾപ്പെടെയുള്ള പ്രമുഖർ സെമിനാറുകളിൽ പങ്കെടുക്കും.
ഹിജാബ് വിവേചനം കേരളത്തില്‍ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കിയിരുന്നു. ഹിജാബ് ഊരി മാറ്റിയതിന് ശേഷം സ്കൂളില്‍ പ്രവേശനം അനുവദിക്കുന്ന മാനേജ്മെന്‍റിനെതിരെയായിരുന്നു മന്ത്രി രംഗത്തെത്തിയത്. കേരളത്തില്‍ ഇത്തരം വിവേചനങ്ങള്‍ അനുവദിക്കില്ലെന്നും
നമ്മുടെ നാട്ടില്‍ ആഘോഷങ്ങളുടെ മറപിടിച്ച് സാമൂഹ്യ വിരുദ്ധര്‍ക്ക് ഏത് ആഭാസ പ്രവര്‍ത്തനവും നടത്താമെന്ന നിലവന്നിരിക്കുകയാണ് പ്രത്യേകിച്ച് വിവാഹാഘോഷവുമായി ബന്ധപ്പെട്ട്. സംസ്‌കാര സമ്പന്നമായ ഒരു ജനതയ്ക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത സംഭവങ്ങളാണ് അരങ്ങേറുന്നത്
കഴിഞ്ഞയാഴ്ച പനമറ്റത്ത് വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന ഗൃഹനാഥന് കുറുക്കന്റെ കടിയേറ്റിരുന്നു. പനമറ്റം വാരാപ്പള്ളില്‍ വിഎ വിജയനാണ് കടിയേറ്റത്. സമാനമായി കഴിഞ്ഞ ഡിസംബറില്‍ റാന്നി അങ്ങാടി പഞ്ചായത്തിലെ ചെട്ടിമുക്ക്, പുള്ളോലി, ബണ്ടുപാലം, ചിറക്കല്‍പടി തുടങ്ങിയടങ്ങളില്‍ പത്തോളം പേര്‍ക്ക് കുറുക്കന്റെ കടിയേറ്റിരുന്നു.
106.2005 ഹെക്ടർ ഭൂമിയാണ് കണ്ണൂർ ജില്ലയിൽ നിന്ന് പദ്ധതിക്കായി ഏറ്റെടുത്തിരിക്കുന്നത്. കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി താലൂക്കുകളിലായി ചെലോറ, ചെറുകുന്ന്, ചിറക്കൽ, എടക്കാട്, കടമ്പൂർ, കണ്ണപുരം, കണ്ണൂർ, മുഴപ്പിലങ്ങാട്, പള്ളിക്കുന്ന്,
നിസ്‌കരിക്കാന്‍ പളളികള്‍ കാണില്ല, ബാങ്കുവിളികള്‍ കേള്‍ക്കില്ല, ജയകൃഷ്ണനെ വെട്ടിയവര്‍ ആയുസൊടുങ്ങി മരിക്കില്ല. ആര്‍എസ്എസിന്റെ കോടതി അവര്‍ക്കുളള ശിക്ഷ നടപ്പാക്കും എന്നടക്കം പ്രകോപനപരമായ മുദ്രാവാക്യങ്ങളായിരുന്നു റാലിയിലുടനീളം മുഴക്കിയത്.
മലബാര്‍ കാന്‍സര്‍ സെന്ററിനെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സ് & റിസര്‍ച്ച് ആയി വികസിപ്പിക്കാനുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 14-ാം തീയതി രാവിലെ 11.30ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും
''ഉമ്മയ്ക്ക് രക്തസമ്മര്‍ദ്ദം ഉണ്ട്. കാലിനു വയ്യായ്കയും കേള്‍വിക്കുറവും ഉണ്ട്. പക്ഷെ ഉമ്മയുടെ കാര്യങ്ങള്‍ക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്‌സുമാരും ഒരു കുറവും വരുത്തിയിട്ടില്ല. പരിശോധന ഫലം നെഗറ്റീവായതോടെ ഉമ്മ ഏറെ സന്തോഷത്തിലാണ് - മകന്‍ പറഞ്ഞു
സംസ്ഥാനത്ത് സമൂഹവ്യാപനം ഉണ്ടായിട്ടില്ല. എന്നാല്‍ കണ്ണൂരില്‍ സ്ഥിതിഗതികള്‍ അതീവ ഗുരുതരമാണ്. ഇന്നലെ കൊവിഡ് ബാധിച്ച് മരണപ്പെട്ട ഏക്‌സൈസ് ഉദ്യോഗസ്ഥന്‍ സുനില്‍ കുമാറിന്റെ സംബര്‍ക്ക പട്ടിക വിപുലമാണ്
കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി സ്വദേശി പയഞ്ചേരി മുഹമ്മദ് പി.കെ. ആണ് മരണപ്പെട്ടത്. ഇന്ന് (ബുധന്‍) കൊവിഡ് സ്ഥിരീകരിച്ച ഇദ്ദേഹത്തെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമം നടക്കുന്നതിനിടയില്‍ മുഹമ്മദിന്റെ മരണം സംഭവിക്കുകയായിരുന്നു.